ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിവിധ രംഗങ്ങളില്‍ ലോകത്താകെ മാതൃകയാവുന്നതിന്റെ വാര്‍ത്തകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് കഴിഞ്ഞനാളുകളില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരു കണ്ടുപിടിത്തക്കഥ. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഇഷ ഖരെ ആണ് പുതിയ കഥയിലെ നായിക.
മൊബൈല്‍ ഫോണും മറ്റും നൊടിയിടയില്‍ ചാര്‍ജ്‌ചെയ്യാന്‍ സഹായിക്കുന്ന ഒരത്ഭുത ചാര്‍ജര്‍ കണ്ടുപിടിച്ചതിന് 50000 ഡോളര്‍ സമ്മാനത്തുകയുള്ള ഇന്റല്‍ ഫൗണ്ടേഷന്‍ യംഗ് സയന്റിസ്റ്റ് അവാര്‍ഡ് നേടിയിരിക്കുകയാണ് കക്ഷി. ഇഷ കണ്ടുപിടിച്ച വളരെ ചെറിയ സൂപ്പര്‍ കപ്പാസിറ്റര്‍ ബാറ്ററിയില്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വെറും 20 സെക്കന്‍ഡ് മതിയാവുമത്രേ!
മികച്ച ചാര്‍ജര്‍ കണ്ടെത്തുന്നതില്‍ വമ്പന്‍ മൊബൈല്‍ കമ്പനികള്‍പോലും വേണ്ടത്ര വിജയം കാണാതെ വട്ടം കറങ്ങുന്നതിനിടയിലാണ് ഈ പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയുടെ സ്വപ്ന സമാനനേട്ടം ലോകശ്രദ്ധനേടുന്നത്. ലോകത്തെ ഭീമന്‍ കമ്പനികളിലൊന്നായ ഗൂഗിള്‍ ഇഷയെ നോട്ടമിട്ടുകഴിഞ്ഞതായാണ് വാര്‍ത്തകള്‍.
No comments:
Post a Comment