BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday, 26 September 2013

കടല്‍ തന്ന സമ്മാനം...

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അടുത്തയിടെ ഒരു വലിയ ഭൂകമ്പമുണ്ടായി. ഭൂകമ്പത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും അതിലൊന്നും ഇപ്പോള്‍ അവിടത്തുകാര്‍ക്ക് പ്രശ്‌നമില്ല. കാരണം ഭൂകമ്പം അവര്‍ക്കൊരു സമ്മാനം നല്‍കിയിട്ടാണ് കടന്നു പോയത്. സമ്മാനമെന്താണന്നല്ലേ...?! ഒരു ചെറു ദ്വീപ്!


ബലൂചിസ്ഥാനില്‍ ഭൂകമ്പം നടന്നയുടനെ അടുത്തുകിടക്കുന്ന അറബിക്കടലില്‍നിന്ന് ഒരു ചെറു ദ്വീപ് ഉയര്‍ന്നുവരികയായിരുന്നു. ഗ്വാദര്‍ തുറമുഖത്തിനടുത്താണ് ഈ 70 അടിയോളം ഉയരത്തില്‍ ദ്വീപ് ഉയര്‍ന്നുവന്നത്. ദ്വീപിന് 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുണ്ട്. ഇപ്പോള്‍ ഇതിന് അവിടത്തുകാര്‍ പേരുമിട്ടു... ഭൂകമ്പദ്വീപ് എന്നര്‍തഥം വരുന്ന 'സല്‍സാല ജസീറ'.
പുതിയ ദ്വീപ് കാണാനും അവിടെ നടക്കാനുമൊക്കെ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം ദ്വീപില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ അധികൃതര്‍ ജനങ്ങളെ അവിടെ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്.

ബലൂചിസ്ഥാനിലെ വിവിധ പ്രദേശങ്ങളെ പിടിച്ചു കുലുക്കിയ, റിച്ചര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മുന്നൂറില്‍പ്പരം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

1999ലും 2011ലും പാകിസ്ഥാനിലെ മക്രാന്‍ തീരത്തിനടുത്ത് ഇതുപോലെ ദ്വീപുകള്‍ ഉയര്‍ന്നു വന്നിരുന്നു. അതൊന്നും തന്നെ ഭൂകമ്പഫലമായിട്ടായിരുന്നില്ല. എന്നാല്‍ അധികം താമസിയാതെതന്നെ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് അവ തകര്‍ന്ന്‌പോകുകയും ചെയ്തു.

No comments:

Post a Comment

Top News

Labour India