ഭരണഭാഷ മലയാളമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മലയാളം അറിയാതെ ഭരണപരമായ കാര്യങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ പറ്റാതെ വരും എന്നതിനാലാണിത്.
മലയാളം നിര്‍ബന്ധമായി പാഠ്യപദ്ധതിയില്‍ ഇല്ലാത്ത സിബിഎസ്‌ഇ ഐസിഎസ്‌ഇ പോലുളള സിലബസുകളില്‍ പഠിച്ചു വരുന്ന ആളുകള്‍ക്കായി പിഎസ്‌സി പത്താം ക്ലാസ് നിലവാരത്തിലുള്ള പ്രത്യേക പരീക്ഷ നടത്തി യോഗ്യത ഉറപ്പു വരുത്തുകയും വേണം. ഇത്തരക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സ്ഥിരപ്പെടുത്തും മുന്‍പ് ഈ യോഗ്യത പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ മലയാളം മിഷന്‍ നടത്തുന്ന ഡിപ്ലോമ പാസായാലും മതി.
ഒരു ജനതയുടെ അടിസ്ഥാനശിലയായ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്.ഭരണ ഭാഷ എന്നത് അതാതു സംസ്ഥാനത്തെ ഭാഷ ആയിരിക്കണം.ഭരണരംഗത്തും വിദ്യാഭ്യാസമേഖലയിലും കോടതി വ്യവഹാരങ്ങളിലും മലയാളം ആവശ്യമാണ്. ഇത് ഭാഷാ ഭ്രാന്തോ പിടിവാശിയോ അല്ല,മലയാളികൾക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കാനുള്ള മിതമായ ആവശ്യം മാത്രമാണ്.ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും.മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.സമൂഹത്തിന്റെ പൊതു നന്മക്കു മാതൃ ഭാഷ അനിവാര്യമാണ്.ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം..മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ. ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ അധ്യാപകരില്‍ ശരിയായി ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്നവര്‍ വളരെ ചെറിയ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.ഇംഗ്ലീഷ് വായിക്കാനല്ലാതെ ഇംഗ്ലീഷ് പറയാനുള്ള കഴിവ് സ്‌കൂളുകളില്‍ വികസിപ്പിക്കപ്പെടുന്നില്ല. കൂണുപോലെ പൊട്ടിവിടരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് മലയാളം മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളേക്കാള്‍ നിലവാരത്തില്‍ താഴെയാണ്.മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നത് ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക, ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക, അത് കാണാതെ പഠിച്ച് എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, തെറ്റിയാൽ കുട്ടികളെ ശിക്ഷിക്കുക ഇതൊക്കെയാണ്.സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ സ്വാഭാവിക കഴിവ് മുരടിച്ചു പോകുന്നു. അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു.
ReplyDelete