BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Wednesday, 13 November 2013

വിവരാവകാശരേഖ ഇനി ഓണ്‍ലൈനില്‍

വിവരാവകാശരേഖ ഇനി ഓണ്‍ലൈനില്‍. ഇതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന കാലം കഴിഞ്ഞു. സംസ്ഥാന ഐ.ടി.മിഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒമ്പത് വകുപ്പുകളില്‍ ഒരുക്കിയ സൗകര്യം ഡിസംബറോടെ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. ഇതിനൊപ്പം, വൈദ്യുതി, കുടിവെള്ള, ടെലിഫോണ്‍ ബില്ലുകള്‍, സര്‍വകലാശാലാ ഫീസുകള്‍ എന്നിവയും വീട്ടിലിരുന്ന് തന്നെ അടയ്ക്കാനുള്ള സൗകര്യം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.


ഇതിനായി www.edistrict.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ ഐ.ടി.മിഷന്‍ തുടങ്ങിക്കഴിഞ്ഞു. 
 ഇന്‍റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ വീട്ടിലിരുന്നുതന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ നേടാംഇതോടെ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കായി അക്ഷയകേന്ദ്രങ്ങളില്‍ പോകേണ്ടതില്ലെന്ന സ്ഥിതിയായി. 66 ബാങ്കുകളുമായി ഐ.ടി.വകുപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ ബാങ്കുകളില്‍ ഇന്‍റര്‍നെറ്റ് അക്കൗണ്ടുള്ളവര്‍ക്കോ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കോ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭ്യമാക്കാം. നിലവില്‍ വിദ്യാഭ്യാസ വകുപ്പ്, വിവര സാങ്കേതിക വകുപ്പ്, ആരോഗ്യ വകുപ്പ്, നോര്‍ക്ക-റൂട്ട്‌സ്, തിരുവനന്തപുരം കളക്ടറേറ്റ്, ധനകാര്യവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, വ്യവസായ വകുപ്പ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ ഇപ്പോള്‍ തന്നെ ഈ വെബ്‌പോര്‍ട്ടലിലൂടെ നേടാന്‍ കഴിയും. ഡിസംബറോടെ മുഴുവന്‍ വകുപ്പുകളിലും ഓണ്‍ലൈന്‍ വിവരാവകാശ സൗകര്യം ഒരുങ്ങുമെന്നാണ് അറിയുന്നത്. വൈകാതെ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയും ടച്ച് സ്‌ക്രീന്‍ വഴിയും ലഭ്യമാക്കുമെന്നും ഐ.ടി.മിഷന്‍ അറിയിച്ചു. 
ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്തുവേണം സേവനങ്ങള്‍ ലഭ്യമാക്കാന്‍. ഇതിനായി ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ആധാര്‍ സേവനം നല്‍കുന്ന യു.ഐ.ഡി.യുമായി ഒത്തുനോക്കിയശേഷം ഉടന്‍തന്നെ ഇതുസംബന്ധിച്ച സന്ദേശം ലഭിക്കും. തുടര്‍ന്ന് യൂസര്‍ നാമവും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭ്യമാക്കാം.

No comments:

Post a Comment

Top News

Labour India