അത്യന്താധുനിക കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യകളും ബഹിരാകാശശാസ്ത്രവും കൈകോര്‍ത്തപ്പോള്‍ പുതിയൊരു ചരിത്രപ്പിറവിക്ക് അടുത്തയിടെ ലോകം സാക്ഷിയായി. ഒരു കായികമേളയുടെ ദീപശിഖാപ്രയാണം അനന്തശൂന്യമായ ബഹിരാകാശത്തുമെത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്.
റഷ്യയിലെ സോചിയില്‍ അരങ്ങേറുന്ന 2014 വിന്റര്‍ ഒളിംപിക്‌സിന്റെ ദീപശിഖയാണ് ചരിത്രത്തിലാദ്യമായി സ്‌പേസ് വാക്കിന്റെ ഭാഗമായത്. നവംബര്‍ ആദ്യവാരമാണ് ഒരു സോയൂസ് ബഹിരാകാശവാഹനത്തില്‍ ദീപശിഖ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനിലെത്തിയത്. 166 ദിവസം സ്‌പേസ് സ്‌റ്റേഷനില്‍ ചിലവഴിച്ച റഷ്യക്കാരന്‍ കമാന്‍ഡര്‍ ഫയദോര്‍ യൂര്‍ചിക്കിന്‍, നാസയുടെ കാരന്‍ നൈബര്‍ഗ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ലൂക്കാ പാര്‍മിതാനോ എന്നിവര്‍ക്ക് തിരിച്ചുപോരാനായി പുതിയ ഒരു സംഘവുമായിട്ടായിരുന്നു ഈ വരവ്. റഷ്യന്‍ കോസ്‌മോനോട്ടുകളായ ഒലഗ് കോടോവും സെര്‍ജി റയസാന്‍സ്‌കിയും ചേര്‍ന്നാണ് ദീപശിഖ സ്‌പേസ് സ്‌റ്റേഷന് വെളിയിലെത്തിച്ചത്. ഒലഗ് ദീപശിഖയുമായി സ്‌പേസ് വാക്ക് നടത്തുകയും ചെയ്തു.
|
ദീപശിഖയുമായി സ്‌പേസില്‍ |
ചരിത്രത്തിലാദ്യമായാണ് ദീപശിഖയുമായൊരു സ്‌പേസ് വാക്ക്. കമാന്‍ഡര്‍ ഫയദോര്‍ യൂര്‍ചിക്കിന്റെ സംഘം തിരികെ പോന്നപ്പോള്‍ അവര്‍ ദീപശിഖ ഭൂമിയിലെത്തിക്കുകയും ചെയ്തു. ഇതില്‍നിന്നായിരിക്കും വിന്റര്‍ ഒളിംപിക്‌സിന്റെ ദീപം തെളിയിക്കുക.
|
ഫയദോര്‍ യൂര്‍ചിക്കിന്‍ ദീപശിഖയുമായി തിരികെയെത്തിയപ്പോള്‍ |
വിന്റര്‍ ഒളിംപിക്‌സ് ദീപശിഖാപ്രയാണം ബഹിരാകാശത്ത് - വീഡിയോ കാണാം...
No comments:
Post a Comment