അമേരിക്കക്കാരിയും കഴിഞ്ഞ വര്‍ഷത്തെ ജേതാവുമായ സെറീന വില്ല്യംസ് തന്നെ ഇക്കുറിയും യു എസ് ഓപ്പണ്‍ ചാംപ്യന്‍.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനത്തില്‍ ഇപ്പോഴത്തെ ലോക ഒന്നാം നമ്പറായ സെറീന ലോക രണ്ടാം നമ്പര്‍ വിക്‌ടോറിയ അസറെങ്കയെ പരാജയപ്പെടുത്തി തന്റെ അഞ്ചാം യു എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. വനിതാ ടെന്നീസില്‍ കരുത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച സെറീനയുടെ പതിനേഴാം ഗ്രാന്‍ഡ് സ്ലാം വിജയമാണിത്.
അമേരിക്കയിലെ മിച്ചിഗണിലുള്ള സാഗിനോയ് എന്ന സ്ഥലത്ത് 1981 സെപ്റ്റംബര്‍ 26 ന് ജനിച്ച സെറീന 2002 ജൂലൈ 8നാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തുന്നത്. പിന്നീട് ഇടയ്‌ക്കൊക്കെ സ്ഥാനചലനമുണ്ടായെങ്കിലും വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. നിലവില്‍ ഫ്രഞ്ച് ഓപ്പണ്‍, ഒളിംപിക്‌സ് കിരീടനേട്ടങ്ങളും സെറീനയുടെ പേരില്‍ത്തന്നെ. തന്റെ ടെന്നീസ് കരിയറില്‍ സിംഗിള്‍സിലും ഡബിള്‍സിലും ഗോള്‍ഡന്‍ സ്ലാം കിരീടങ്ങള്‍ നേടിയ ഏക വ്യക്തിയും സെറീന തന്നെ. സഹോദരി വീനസ് വില്ല്യംസുമൊത്ത് 13 ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് സെറീന.
ബലറൂസ് താരമായ വിക്‌ടോറിയ അസറെങ്ക ഏതെങ്കിലുമൊരു ഗ്രാന്‍ഡ് സ്ലാം ടെന്നീസ് സിംഗിള്‍സ് കിരീടം നേടുന്ന ആ രാജ്യത്തെ ആദ്യ താരമാണ്. 2012, 2013 വര്‍ഷങ്ങളിലെ ആസ്ട്രലിയന്‍ ഓപ്പണ്‍ ചാംപ്യനാണീ സുന്ദരി. 2007ല്‍ യു എസ് ഓപ്പണും 2008 ഫ്രഞ്ച് ഓപ്പണും മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും അസറെങ്ക നേടിയിട്ടുണ്ട്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സിംഗിള്‍സില്‍ വെങ്കലവും മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണ്ണവും അസറെങ്ക കരസ്ഥമാക്കിയിരുന്നു.

No comments:
Post a Comment