ചന്ദ്രനിലെ അന്തരീക്ഷവും പൊടിപടലവും സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കായി നാസ വികസിപ്പിച്ച ബഹിരാകാശപേടകം, ലാഡി, വിക്ഷേപിച്ചു. അമേരിക്കയിലെ വെര്‍ജിനിയയിലുള്ള വാല്ലപ്‌സ് സ്‌പേസ് ഫെസിലിറ്റിയില്‍നിന്നും കുതിച്ചുയര്‍ന്ന ഒരു മിനോടോര്‍ റോക്കറ്റിലാണ് ലാഡിയെ കയറ്റി വിട്ടിരിക്കുന്നത്.
ഒരു ചെറു കാറിന്റെ വലിപ്പമുള്ള ലാഡി സാധാരണ ബഹിരാകാശപേടകങ്ങളെപ്പോലെ ചന്ദ്രനിലേക്കെത്തില്ല. ഒരു മാസത്തോളം സമയമെടുത്ത് ഒക്‌ടോബര്‍ 30നാണ് ഇത് ചന്ദ്രനുമായി സംഗമിക്കുക.
'ദി ലൂണാര്‍ അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് ഡസ്റ്റ് എന്‍വയണ്‍മെന്റ് എക്‌സ്‌പ്ലോറര്‍' എന്ന ലാഡി വളഞ്ഞ വഴിയിലൂടെയാണ് ചാന്ദ്രസംഗമത്തിന് പുറപ്പെട്ടിരിക്കുന്നത്. ഭൂമിക്കു ചുറ്റും മൂന്ന് വലിയ കറക്കങ്ങള്‍ നടത്തിയശേഷമായിരിക്കും പതിയെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടക്കുക. ചന്ദ്രന്റെ ചുറ്റുമുള്ള അന്തരീക്ഷത്തേക്കുറിച്ച് കൂടുതല്‍ പഠനം നടത്തി ശാസ്ത്രലോകത്തെ അറിയിക്കുക എന്നതാണ് ലാഡിയുടെ ജന്മോദ്ദേശ്യം.
LADEE (Lunar Atmosphere and Dust Environment Explorer) യുടെ വിക്ഷേപണം
വീഡിയോ കാണൂ...
No comments:
Post a Comment