BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday, 30 July 2013

സൗജന്യ എന്‍ട്രന്‍സ്‌ പരിശീലനം

അറിവും പഠനമികവുമൊക്കെയുണ്ടെങ്കിലും പണത്തിന്റെയോ മറ്റ് സൗകര്യങ്ങളുടെയോ കുറവുമൂലം എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയിക്കാനാവാതെ പോകുന്ന സാധാരണ ക്കാരായ കുട്ടികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ നിങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പ്രത്യേക എന്‍ട്രന്‍സ് പരിശീലന പദ്ധതിയായ പബ്ലിക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കോച്ചിംഗ് സ്‌കീം അഥവാ PEECS ന് തുടക്കമായി. 
ഇൗ അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും ഇൗ പദ്ധതിയുടെ പ്രയോജനം നേടാം. ആദ്യഘട്ടം കോച്ചിംഗ് ക്ലാസുകള്‍ 2013 ജൂലൈ 29ന് ആരംഭിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള  ക്ലാസുകള്‍ ആഗസ്റ്റില്‍ ആരംഭിക്കും. 
ക്ലാസുകളും ടെസ്റ്റുകളും
ഇൗ പദ്ധതിക്ക് രണ്ടു ഭാഗങ്ങളുണ്ട്. സിലബസ് പ്രകാരമുള്ള ക്ലാസുകളും ഓണ്‍ലൈന്‍ ടെസ്റ്റുകളും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങള്‍ക്ക് എന്‍ട്രന്‍സ് സിലബസ് അനുസരിച്ച് ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 60 ക്ലാസുകളുണ്ടാവും. ഐറ്റി അറ്റ് സ്‌കൂളിന്റെ വിക്‌ടേഴ്‌സ് ചാനല്‍ വഴി ഇൗ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുവാനാണ് പരിപാടി.  
അതാത് വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ സമയത്ത് സംപ്രേക്ഷണം നടത്തുന്നതുകൊണ്ട് സംശയനിവാരണം എളുപ്പമാവും. ക്ലാസുകളുടെ പുനഃസംപ്രേക്ഷണവും ഉണ്ടാവും. ഇതിനുള്ള കോഴ്‌സ് മെറ്റീരിയല്‍ തയാറാക്കുന്നതിനായി മികച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തും.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മാത്‌സ്, ചൊവ്വാഴ്ച ഫിസിക്‌സ്, ബുധനാഴ്ച കെമിസ്ട്രി, വ്യാഴാഴ്ച ബോട്ടണി, വെള്ളി സുവോളജി എന്നീ ക്രമത്തിലാണ് എന്‍ട്രന്‍സ് സംപ്രേക്ഷണം നടത്തുക. ഇതോടൊപ്പം പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ കോഴ്‌സുകളുടെ ഉള്ളടക്കം, ജോലി സാധ്യത തുടങ്ങിയ വിശദീകരണങ്ങളുമുണ്ടാവും. സ്‌കൂള്‍ സമയത്തായതിനാല്‍ കുട്ടികള്‍ക്ക് അധ്യാപക രോടൊപ്പമിരുന്ന് ക്ലാസുകള്‍ കേള്‍ക്കാം. ടിവിയില്‍ വരുന്ന അതേ സമയം തന്നെ ഇത് വെബ്‌സൈറ്റിലും ലഭ്യമാകും.  http://victers.itschool.gov.in എന്ന സൈറ്റില്‍ ക്ലാസുകള്‍ ലഭിക്കും.  
ഓണ്‍ലൈന്‍ പ്രാക്ടീസ് ടെസ്റ്റാണ് അടുത്ത ഭാഗം. ഓരോ ടോപ്പിക്കിന്റെയും ക്ലാസുകളുടെ സംപ്രേക്ഷണം കഴിഞ്ഞ് എന്‍ട്രന്‍സ് മാതൃകയില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റില്‍ പങ്കെടുത്ത് കുട്ടികള്‍ക്ക് പരീക്ഷാനുഭവം നേടാം. സ്‌കൂളിലോ ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ വീട്ടിലോ മറ്റെവിടെയെങ്കിലുമോയിരുന്ന് ടെസ്റ്റില്‍ പങ്കെടുക്കാം. സ്‌കോര്‍ അറിയുന്നതിനൊപ്പം ഉത്തര ങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കുന്നതിനും സൗകര്യമുണ്ടാവും. ടെസ്റ്റില്‍ പങ്കെടുക്കുന്ന തിനായി www.peecs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും.   
കോഴ്‌സിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
സ്‌കൂള്‍ വഴിയായിരിക്കും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും. മെഡിക്കലിനോ എന്‍ജിനീയറിംഗിനോ രണ്ടിനും കൂടിയോ രജിസ്റ്റര്‍ ചെയ്യാം. 

No comments:

Post a Comment

Top News

Labour India