പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി (94) അന്തരിച്ചു.
പാര്‍വ്വതി അമ്മാളുടേയും ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ 125-ലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.. നല്ല തങ്ക ആണ് ആദ്യചിത്രം. മിഴികള്‍ സാക്ഷിയാണ് അവസാന ചിത്രം.
'സ്വപ്നങ്ങള്‍ , സ്വപ്നങ്ങളേ നിങ്ങള്‍ ... (കാവ്യമേള), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), കാട്ടിലെ പാഴ്മുളം (വിലയ്ക്കുവാങ്ങിയ വീണ), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച) എന്നിവ 'സ്വാമി' എന്ന് വിളിപ്പേരുള്ള ദക്ഷിണാമൂര്‍ത്തിയുടെ പ്രശസ്തമായ ഗാനങ്ങളാണ്.
2013-ല്‍ സ്വാതിതിരുനാള്‍ പുരസ്‌കാരം, 2003-ല്‍ 'സംഗീത സരസ്വതി' പുരസ്‌കാരം, 1998-ല്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരം, 1971-ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment