BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday, 23 April 2013

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം.


എസ്‌. എസ്‌. എല്‍. സി. മാര്‍ച്ച്‌ 2013 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 
94.17 ശതമാനം വിജയം. 
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് പാലക്കാടും. ഗ്രേസ് മാര്‍ക്ക് ലഭിച്ചത് 44,016 വിദ്യാര്‍ഥികള്‍ക്കാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച സ്‌കൂളുകള്‍ കോഴിക്കോട് ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിജയശതമാനം മൂവാറ്റുപുഴയിലാണ്.
മോഡറേഷന്‍ ഇല്ലാതെയുള്ള ഫലമാണ്‌ ഇത്തവണയും. 2005 മുതല്‍ ഗ്രേഡിംഗ്‌ നടപ്പാക്കിയതിനുശേഷം മോഡറേഷന്‍ നല്‍കുന്നില്ല.എസ്‌. എസ്‌. എല്‍. സി. ഫലം മൊബൈല്‍ ഫോണിലും അറിയാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്‌. ഇതിനായി

sslc സ്‌പേസ്‌ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്ന ക്രമത്തില്‍ ടൈപ്പ്‌ ചെയ്‌ത്‌ 537252 എന്ന നമ്പറിലേക്ക്‌ എസ്‌. എം. എസ്‌. അയയ്‌ക്കുക.



താഴെപ്പറയുന്ന വെബ്‌ സൈറ്റുകളിലും റിസല്‍ട്ട്‌ ലഭിക്കും.


keralaresults.nic.in/sslc2013/sslc.htm

keralapareekshabhavan.in
result.kerala.nic.in
http://keralaresults.nic.in/
www.kerala.gov.in 
www.prd.kerala.gov.in

No comments:

Post a Comment

Top News

Labour India