ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി എന്റികൊ ലെറ്റ നാമനിര്‍ദേശം ചെയ്യപ്പെട്ടു. മധ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ ഉപനേതാവാണ് നാല്‍പത്തിയാറുകാരനായ ലെറ്റ. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജിയോ നാപൊളിറ്റാനോയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലെറ്റയെ നാമനിര്‍ദേശം ചെയ്തത്. 1998-ല്‍ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയില്‍ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.
No comments:
Post a Comment