അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലചിത്രനഭസ്സിൽ തിളങ്ങിനിന്ന അഭിനയപ്രതിഭ സുകുമാരി (74) വിടവാങ്ങി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1940 ഒക്ടോബര്‍ ആറിന് തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമ അമ്മയുടെയും മകളായി സുകുമാരി ജനിച്ചു. നാല് സഹോദരിമാരും ഒരു സഹോദരനുമടങ്ങിയ കുടുംബം. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത- പദ്മിനി- രാഗിണിമാരുടെ കുടുംബത്തില്‍പ്പിറന്ന സുകുമാരിക്ക് അഭിനയം പാരമ്പര്യസിദ്ധിയായിരുന്നു. ഏഴാംവയസ്സിൽ മദ്രാസിലെത്തിയ സുകുമാരി കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തകലകള്‍ വശമാക്കി. നൃത്തത്തിലുള്ള മികവ് 1951-ല്‍ നീലകണ്ഠന് സംവിധാനം ചെയ്ത 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിൽ അവസരം ഒരുക്കി. ലളിത, പദ്മിനി, രാഗിണിമാര്‍ക്കൊപ്പം ഒട്ടേറെ തമിഴ്നാടകങ്ങളിലും സുകുമാരി അഭിനയിച്ചു.
സുകുമാരി : ഒരു പഴയകാല ചിത്രം |
അന്തരിച്ച ചലച്ചിത്രസംവിധായകന്‍ എ. ഭീംസിങ്ങാണ് ഭര്‍ത്താവ്. ചെന്നൈ മെഡിക്കല്‍കോളേജിലെ ഡോ. സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ഡിസൈനറാണ്.
malayala chalachitra lokathinoru theeraa nashttamaanu sukumari ammayude verpadu.ammaikku ente bashpanjali
ReplyDelete