പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന അടിമത്തത്തിന്റെ ചരിത്രം പറഞ്ഞ '12 ഇയേഴ്‌സ് എ സ്ലേവ്' മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. ബ്രിട്ടീഷുകാരനായ സ്റ്റീവ് മക്ക്വീന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് കെനിയന്‍ വംശജയായ പുതുമുഖനടി ലുപിത ന്യോംഗോ നേടി. മികച്ച അഡാപ്റ്റീവ് തിരക്കഥയ്ക്കുള്ള ഓസ്‌കറും ഈ ചിത്രം നേടി. ജോണ്‍ റിഡ്‌ലിയാണ് തിരക്കഥയൊരുക്കിയത്.
മികച്ച സംവിധായകനുള്‍പ്പടെയുള്ള ഏഴ് പുരസ്‌ക്കാരങ്ങള്‍ നേടിയ 'ഗ്രാവിറ്റി' എന്ന ചിത്രമാണ് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഏറെ തിളങ്ങിയത്. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. മികച്ച സംവിധാ യകനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ ലാറ്റിനമേരിക്കക്കാരനാണിദ്ദേഹം. ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, വിഷ്വല്‍ ഇഫക്ട്, ഒറിജനല്‍ സ്‌കോര്‍ എന്നീ ഇനങ്ങളിലും 'ഗ്രാവിറ്റി' പുരസ്‌ക്കാരങ്ങള്‍ നേടി.
'ഡാലസ് ബയേഴ്‌സ് ക്ലബ്' എന്ന ചിത്രത്തില്‍ എയ്ഡ്‌സ് രോഗിയുടെ വേഷം അവിസ്മരണീയമാക്കിയ മാത്യു മക്കോണഹിയാണ് മികച്ച നടനുള്ള ഓസ്‌കര്‍ കരസ്ഥമാക്കിയത്. 'ബ്ലൂ ജാസ്മിന്‍' എന്ന ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ച കേയ്റ്റ് ബ്ലാഞ്ചെറ്റ് മികച്ച നടിയായി.
No comments:
Post a Comment