BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 20 April 2013

ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം...വിവരങ്ങള്‍ പുതുക്കാം...

ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ട് മാസങ്ങളായിട്ടും കാര്‍ഡ് കിട്ടിയില്ല എന്ന് പലര്‍ക്കും പരാതിയുണ്ട്. അങ്ങനെയൊരു പ്രശ്‌നം ഒരുപക്ഷേ നിങ്ങള്‍ക്കുമുണ്ടാവാം. പരിഹാരം നിങ്ങളുടെ വിരല്‍തുമ്പിലുള്ളപ്പോള്‍ എന്തിനു വെറുതെ ടെന്‍ഷനടിക്കണം!
അതെ, ആധാര്‍ കാര്‍ഡ് ഇപ്പോള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി സര്‍ക്കാര്‍ വെബ്‌സൈറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാമോ! ചെയ്യേണ്ടതിത്രമാത്രം, www.eaadhaar.uidai.gov.in/eDetails.aspx എന്ന വെബ്‌സൈറ്റ് തുറക്കുക. തുടര്‍ന്ന് ആധാര്‍ രജിസ്ട്രഷന്‍ സമയത്ത് ലഭിച്ചിട്ടുള്ള രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്ന എന്റോള്‍മെന്റ് നമ്പര്‍, തീയതി, വീട്ടുപേര്, പിന്‍കോഡ് എന്നിവ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നയിട ങ്ങളില്‍ നല്‍കി സബ്മിറ്റ് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ രജിസ്ട്രഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ചെയ്യണം. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന നമ്പര്‍ ശരിയാണെങ്കില്‍ Yes ക്ലിക്ക് ചെയ്താല്‍ മാത്രം മതി. അപ്പോള്‍ത്തന്നെ ആ നമ്പറിലേക്ക് ഒരു പാസ്‌വേഡ് മെസ്സേജായെത്തും. മൊബൈലില്‍ ലഭിച്ച പാസ്‌വേഡ് വെബ്‌സൈറ്റിലെ അടുത്തപേജില്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കാര്‍ഡ് കാണുന്നതിനും പ്രിന്റ് എടുക്കുന്നതിനും അഡോബ് റീഡര്‍ ഉപയോഗപ്പെടുത്താം.

കൂടാതെ https://portal.uidai.gov.in/updatePortal/login.action എന്ന വെബ്‌സൈറ്റില്‍ കയറി നമുക്ക് ആധാറിന് നല്‍കിയ വിവരങ്ങള്‍ തിരുത്തുകയോ പുതുക്കുകയോ ഒക്കെ ചെയ്യാം... കണ്ടോ ടെക്‌നോളജിയുടെ മിടുക്ക്!  

No comments:

Post a Comment

Top News

Labour India