BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Sunday, 14 April 2013

നിക്കൊളാസ് മഡുറോ വെനസ്വേലിയിലെ പുതിയ പ്രസിഡന്റ്

വെനസ്വേലിയിലെ പുതിയ പ്രസിഡന്റായി  സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ നിക്കൊളാസ് നിക്കൊളാസ് മഡുറോ തിരഞ്ഞെടുക്കപ്പെട്ടു. 50.66 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. 
അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ചാവേസ് ചികിത്സയിലായ നാള്‍ മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായിരുന്നു മഡുറോ. എതിരാളിയായ ഹെന്‍ട്രിക് കാപ്രിലെസ് കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ചാവേസിനെതിരെ മത്സരിച്ചതും കാപ്രിലെസ് ആയിരുന്നു.
ചാവേസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മഡുറോ ആദ്യകാലത്ത് ബസ് ഡ്രൈവറായിരുന്നു. ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയിലാണ് അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.


1992ല്‍ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മഡുറോ ഉണ്ടായിരുന്നു. പിന്നീട് ചാവേസ് അധികാരത്തിലെത്തിയപ്പോള്‍ ആറ് വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി. 
കഴിഞ്ഞ ഒക്ടോബറിലാണ് അമ്പതുകാരനായ മഡുറോയെ വൈസ് പ്രസിഡന്റായി ചാവേസ് നാമനിര്‍ദേശം ചെയ്തത്.

No comments:

Post a Comment

Top News

Labour India