ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ മികച്ച സ്‌കൂളുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് പ്രത്യേകം തുക വകയിരുത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ച് മികച്ച എല്‍പി സ്‌കൂളിന് അഞ്ചു ലക്ഷം രൂപ, യുപി സ്‌കൂളിന് ഏഴര ലക്ഷം രൂപ, ഹൈസ്‌കൂളിന് പത്ത് ലക്ഷം രൂപ, ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പതിനഞ്ച് ലക്ഷം രൂപ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് ഇരുപത്തഞ്ച് ലക്ഷം രൂപ എന്നിങ്ങനെയായിരിക്കും എക്‌സലന്‍സ് അവാര്‍ഡ് തുക നല്‍കുക.
എല്‍പി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്‌കൂളിനും സ്വകാര്യ സ്‌കൂളിനും പ്രത്യേകം അവാര്‍ഡ് ഉണ്ടാവും. സമ്മാനത്തുക അധ്യാപക രക്ഷാകര്‍തൃ സംഘടനയുടെയോ കോളജ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെയോ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ വികസനപരിപാടികള്‍ക്ക് ഉപയോഗപ്പെടുത്താം.
ഇതു കൂടാതെ എല്ലാ കോളജുകളിലും് പോളിടെക്‌നിക്കുകളിലും ഐറ്റിഐകളിലും പ്ലേസ്‌മെന്റ് സെല്ലുകള്‍ ആരംഭിക്കാന്‍ എട്ടു കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഗവേഷണത്തിനു പിന്തുണ നല്‍കാന്‍ ആറു കോടി രൂപയുടെ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment