രാജ്യത്തെ
സാഹിത്യരംഗത്തെ ഉന്നത ബഹുമതിയായ സരസ്വതിസമ്മാന്‍ ഈ വര്‍ഷം പ്രശസ്‌ത കവയിത്രി
സുഗതകുമാരിക്ക്. ഡല്‍ഹിയിലെ കെ. കെ. ബിര്‍ള ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌ക്കാരം
ഇന്ത്യയില്‍ ഏറ്റവുമധികം സമ്മാനത്തുകയുള്ള സാഹിത്യ സമ്മാനമാണ്. `മണലെഴുത്ത്' എന്ന
കവിതാ സമാഹാരത്തിനാണ് 10 ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങിയ ഈ
പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.
1991 ല്‍ ഹരിവംശ്‌റായ് ബച്ചനാണ് ആദ്യമായി ഈ
പുരസ്‌ക്കാരം സമ്മാനിക്കപ്പെട്ടത്. മലയാളത്തില്‍നിന്ന് ബാലാമണിയമ്മയും
അയ്യപ്പപണിക്കരും ഇത് നേടിയിട്ടുണ്ട്. ജസ്‌റ്റീസ് ആര്‍. സി. ലഹോട്ടി അധ്യക്ഷനായ സമിതിയാണ് ഈ വര്‍ഷത്തെ വിജയിയെ തെരഞ്ഞെടുത്തത്.
No comments:
Post a Comment