അഴിമതിവിരുദ്ധ സദ്ഭാവന സന്ദേശവുമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഡല്‍ഹിയിലെ ഏഴാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാളും കൂടെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ആഡംബപൂര്‍ണമായ മന്ത്രിമന്ദിരങ്ങളും അകമ്പടിയുമൊന്നും തനിക്ക് വേണ്ടെന്ന് കേജ്‌രിവാള്‍ നേരത്തെതന്നെ നിലപാടെടുത്തിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്കെത്തിയതാകട്ടെ മെട്രോ ട്രെയിനിലും. ജനം വലിയ പ്രതീക്ഷയിലാണ്. രാജ്യം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ മാതൃകകള്‍ കുറെയെങ്കിലും അനുകരിക്കേണ്ടിവരും എന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍ അമിതപ്രതീക്ഷകള്‍ എങ്ങുമെത്താതെ പോയാല്‍ നിരാശ കനത്തതാവുമെന്നത് കേജ്‌രിവാളിനും സംഘത്തിനും അറിയാതിരിക്കാന്‍ വഴിയില്ല.

ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ |
No comments:
Post a Comment