ന്യൂനപക്ഷവിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സമയമായി. അവസാന തീയതി സെപ്റ്റംബര്‍ 30.
കുറഞ്ഞത് 55% മാര്‍ക്കോടെ ഈ വര്‍ഷം പത്താം ക്ലാസ് വിജയിച്ച് പ്ലസ് വണ്ണിന് പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. മറ്റു സ്‌കോളര്‍ഷിപ്പുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.
12000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 6000 രൂപവീതം രണ്ടു ഗഡുക്കളായിട്ടാണ് ഈ തുക ലഭിക്കുക. ആദ്യ ഗഡു സളകോളര്‍ഷിപ്പ് അനുവദിക്കുന്ന ഘട്ടത്തിലും രണ്ടാം ഗഡു പ്ലസ് വണ്‍ പരീക്ഷ വിജയിച്ച ശേഷവും ലഭിക്കും.
വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http:/maef.nic.in
No comments:
Post a Comment