ഇമെയിലുകള്‍ അയച്ചതാരെന്നറിയാന്‍ ഇപ്പോള്‍ നമുക്ക് സംവിധാനമുണ്ട്. എന്നാല്‍ എത്ര ദൂരം സഞ്ചരിച്ചാണ് അവ നമ്മുടെ കമ്പ്യൂട്ടറില്‍ എത്തിയതെന്നറിയാനും ഇനി സാധിക്കും. അതിനുള്ള പുതിയ ഒരു ആപ്ലിക്കേഷന്‍ തയാറായിക്കഴിഞ്ഞു. ഇമെയില്‍ മൈല്‍സ് (Email Miles) എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത് ജോന ബ്രൂക്കര്‍ കോഹന്‍ (Jonah Brucker-Cohen) എന്ന വ്യക്തിയാണ്.
ന്യൂയോര്‍ക്കില്‍നിന്നും ഡക്കറിലേക്കയച്ച ഇമെയിലിന്റെ സഞ്ചാരപഥം ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടപ്പോള്‍ |
ഗ്ലോബല്‍ പൊസിഷനിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ ആപ്ലിക്കേഷന്‍ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്തുകഴിഞ്ഞാല്‍ അത് ഇമെയില്‍ വരുന്ന വഴി ട്രാക്ക് ചെയ്യും. എന്നിട്ട് അത് പുറപ്പെടുന്ന ലൊക്കേഷനും എത്തിച്ചേരുന്ന ലൊക്കേഷനും തമ്മിലുള്ള ദൂരം കണക്കാക്കും. ഈ ദൂരം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇമെയില്‍ വന്ന വഴി ഭൂപടത്തിലും കാണിച്ചുതരും. ഉദാഹരണമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍നിന്ന് സെനഗലിലെ ഡക്കര്‍ എന്ന സ്ഥലത്തേക്കയച്ച ഒരു ഇമെയിലിന്റെ സഞ്ചാരപഥവും ദൂരവും കൃത്യമായി കാണിച്ചു കൊടുക്കുകയും ചെയ്തു ഇതിന്റെ ഉപജ്ഞാതാവ്. ഇതില്‍നിന്നും മനസിലാവുന്ന ഒരു കാര്യം ഈ ഇമെയിലുകളൊന്നും നേരെ ലക്ഷ്യത്തിലേക്ക് പോവുകയല്ല മറിച്ച് പല ലൊക്കേഷനുകളിലൂടെ കറങ്ങിയാണ് ലക്ഷ്യത്തിലെത്തുന്നത് എന്നാണ്. കാരണം സെര്‍വറുകളിരിക്കുന്ന സ്ഥലങ്ങളി ലൂടെയൊക്കെ പോയി മാത്രമേ ഇവ ലക്ഷ്യത്തിലെത്തുകയുള്ളൂ.
No comments:
Post a Comment