മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു, വോക്‌സ്‌വാഗന്‍ തുടങ്ങി ലോകപ്രശസ്തങ്ങളായ നിരവധി വമ്പന്‍ വാഹനനിര്‍മ്മാണക്കമ്പനികളുടെ നാടാണ് ജര്‍മനി. ആ ജര്‍മനിയിലെ ഒരു നഗരമാണ് ഹാംബര്‍ഗ്. എന്നാല്‍ രാജ്യത്തിന്റെ വാഹനനിര്‍മ്മാണ പാരമ്പര്യമൊന്നും കണക്കിലെടുക്കാതെ വാഹന വിമുക്തനഗരമാകാന്‍ തയാറെടുക്കുകയാണ് ഈ നഗരം.
ഹാംബര്‍ഗ് ടൗണ്‍ ഹാള്‍ |
കൊളംബിയ, തായ്‌ലന്‍ഡ് തുടങ്ങിയ ചില രാജ്യങ്ങളിലെ ചില നഗരങ്ങളും ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനുമൊക്കെ ചില പ്രത്യേക ദിവസങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചുകൊണ്ട് മുന്‍പും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വാഹനങ്ങളെ അപ്പാടെ പുറത്താക്കിക്കൊണ്ടുള്ള ഒരു നീക്കം ആദ്യമായിട്ടാണ്.
No comments:
Post a Comment