പോര്‍ച്ചുഗലിന് ഇത് നഷ്ടത്തിന്റെയും നേട്ടത്തിന്റെയും കാലം. ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്ന പോര്‍ച്ചുഗലിന്റെ സ്വന്തം യുസേബിയോ അടുത്തയിടെ അന്തരിച്ചത് നികത്താനാവാത്തൊരു നഷ്ടമായി. എന്നാല്‍ നേട്ടത്തിന്റെ വാര്‍ത്ത പിറകേയെത്തി. ആധുനിക ഫുട്‌ബോളിന് പോര്‍ച്ചുഗല്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2013 വര്‍ഷത്തെ ഫിഫ ലോകഫുട്‌ബോളര്‍ അവാര്‍ഡ് നേടിയ വാര്‍ത്തയായിരുന്നു അത്. ഇതിനു മുന്‍പ് 2008 ലും റൊണാള്‍ഡോ ഈ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.
അര്‍ജന്റീനയുടെ ബാര്‍സലോണ താരം ലയണല്‍ മെസിയേയും ഫ്രാന്‍സിന്റെ ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറിയേയുമൊക്കെ പിന്തള്ളിയാണ് റൊണാള്‍ഡോ ഫിഫയുടെ 'ബാലന്‍ ഡി ഓര്‍' (FIFA Ballon d'Or) എന്നറിയപ്പെടുന്ന അഭിമാന പുരസ്‌ക്കാരം നേടിയത്. ചാംപ്യന്‍സ് ലീഗിലും ജര്‍മന്‍ ദേശീയ ലീഗായ ബുന്ദസ്‌ലിഗെയിലും മറ്റും കിരീടനേട്ടത്തിലേക്ക് ബയേണ്‍ മ്യൂണിക്ക് ക്ലബിനെ കൈപിടിച്ചുയര്‍ത്തിയ കോച്ച് ജപ്പ് ഹെയ്ന്‍കസിനാണ് മികച്ച കോച്ചിനുള്ള പുരസ്‌ക്കാരം. ഇംഗ്ലണ്ടിനെതിരെ സ്വീഡനുവേണ്ടി ലോംഗ് റേഞ്ച് ബൈസിക്കിള്‍ കിക്കിലൂടെ നേടിയ അത്ഭുതഗോള്‍ ഇബ്രഹാമോവിച്ചിന് മികച്ച ഗോളിനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്തു. ജര്‍മനിയുടെ നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
നാദിന്‍ ആംഗറര്‍ മികച്ച വനിതാ താരം |
ഇബ്രഹാമോവിച്, ജപ്പ് ഹെയ്ന്‍കസ് |
ഇന്ന് ലോകത്തേറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു.
No comments:
Post a Comment