ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി പുതിയൊരു ഇന്നിംഗ്‌സിലേക്ക്. യുണിസെഫ് ശുചിത്വ മിഷന്റെ ബ്രാന്‍ഡ് അംബാസഡറായാണ് സച്ചിന്റെ പുതിയ രംഗപ്രവേശം. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപാള്‍ എന്നീ രാജ്യങ്ങളുള്‍പ്പെട്ട തെക്കേ ഏഷ്യന്‍ മേഖലയുടെ ശുചിത്വമിഷന്റെ മുഖമായാണ് സച്ചിനെ അവതരിപ്പിക്കുന്നത്.
രണ്ടു വര്‍ഷത്തേക്കാണ് പുതിയ കരാര്‍. ശുചിത്വം ആരോഗ്യപരിപാലനത്തില്‍ മുഖ്യമാണെന്നും ടോയ്‌ലറ്റ് ഉപയോഗത്തിനുശേഷം സോപ്പുകൊണ്ട് കൈകഴുകുന്നത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതുപോലെ പ്രധാനമാണെന്നും സച്ചിന്‍ പറഞ്ഞു. ആളുകളുടെയിടയില്‍ ശുചിത്വത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിന്‍ പറഞ്ഞു.യുണിസെഫ് സൗത്ത് ഏഷ്യ റീജണല്‍ ഡയറക്ടര്‍ കരിന്‍ ഹള്‍ഷോഫ് (വലത്ത്) സച്ചിന് യുണിസെഫ് അംബാസഡര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു. |
വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 1946 ഡിസംബര്‍ 11ന് യുഎന്‍ ജനറല്‍ അസംബ്ലി രൂപീകരിച്ച സംഘടനയാണ് UNICEF അഥവാ The United Nations Children's Fund. മുന്‍പ് ഇത് United Nations International Children's Emergency Fund എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ഇന്നത്തെ രൂപത്തിലേക്ക് മാറിയെങ്കിലും UNICEF എന്നത് അങ്ങനെതന്നെ നിലനിര്‍ത്തിയിരിക്കുന്നു. ആസ്ഥാനം ന്യൂയോര്‍ക്ക്. 1965ല്‍ സമാധാനത്തിനുള്ള നോബല്‍ പ്രൈസ് ഈ സംഘടനയ്ക്കായിരുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമൊക്കെയായ വില്ല്യം ആന്റണി കിര്‍സോപ് ലേക്ക് ആണ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍.
വില്ല്യം ആന്റണി കിര്‍സോപ് ലേക്ക് |
No comments:
Post a Comment