വാലന്റീന തെരഷ്‌കോവ എന്നു കേള്‍ക്കാത്തവരുണ്ടോ? അനന്തവുമജ്ഞാതവുമായ ശൂന്യാകാശത്ത് ഒറ്റയ്ക്ക് പറന്നുനടന്ന് ലോകത്തെ അമ്പരപ്പിച്ച ഈ റഷ്യക്കാരിയുടെ കഥ ലോകത്തിനാകെ പ്രചോദനവും ആവേശവുമാണ്. വാലന്റീനയുടെ ആദ്യ സ്‌പേസ് യാത്രയുടെ 50-ാം വാര്‍ഷികമെത്തിയിരിക്കുന്നു.
1961ലാണ് ബഹിരാകാശത്തെ അറിയാത്ത വഴികളിലൂടെ യൂറി ഗഗാറിന്‍ ആദ്യ സ്‌പേസ് യാത്ര നടത്തിയത്. ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് റഷ്യ അന്ന് പുതിയൊരു ബഹിരാകാശ യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല, രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു വനിതയെയും സ്‌പേസിലെത്തിച്ചു റഷ്യ.
1963 ജൂണ്‍ 16നായിരുന്നു വോസ്‌റ്റോക്ക്-6 എന്നു പേരിട്ട ബഹിരാകാശ പേടകത്തില്‍ വാലന്റീന തെരഷ്‌കോവ ബഹിരാകാശത്തേക്ക് കുതിച്ചത്. തന്റെ മൂന്നുദിവസദൗത്യത്തില്‍ 48 തവണ വാലന്റീന ഭൂമിയെ വലംവച്ചു. ഒരു സ്ത്രീ ഒറ്റയ്ക്ക് ബഹിരാകാശത്ത് മൂന്നു ദിവസം! ആലോചിച്ചുനോക്കൂ... അന്ന് സ്‌പേസ് യാത്രാ സാങ്കേതികവിദ്യകള്‍ അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിടുന്നതേയുള്ളൂ. സ്‌പേസ് യാത്ര ഒരു കണ്ണും പൂട്ടിയുള്ള ഏറുപോലെയായിരുന്നു അന്ന്... കിട്ടിയാല്‍ കിട്ടി! ആ വെല്ലുവിളിയാണ് വാലന്റീന ഏറ്റെടുത്തതും വിജയമാക്കിയതും ചരിത്രം തിരുത്തിയതും. ലോകമെങ്ങും സ്ത്രീമുന്നേറ്റത്തിന്റെ ഒരു ജ്വലിക്കുന്ന പ്രതീകമായി വാലന്റീന.
ഇതിനുശേഷം ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒരു അമേരിക്കന്‍ വനിത സ്‌പേസിലെത്തുന്നത്. 1983 ജൂണ്‍ 18നായിരുന്നു ചലഞ്ചര്‍ ഷട്ടിലില്‍ സാലി റൈഡ് ബഹിരാകാശത്തെത്തുന്നത്. പക്ഷേ വാലന്റീനയ്ക്ക് ശേഷം ഇതുവരെ വെറും മൂന്ന് റഷ്യക്കാരികള്‍ ബഹിരാകാശത്തെത്തിയപ്പോള്‍ 45 അമേരിക്കന്‍ വനിതകള്‍ ഈ നേട്ടം കൈവരിച്ചു.
'സീഗള്‍' എന്നു വിളിപ്പേരുള്ള, തന്റെ 76-ാം വയസ്സിലെത്തി നില്‍ക്കുന്ന വാലന്റീന തെരഷ്‌കോവ റഷ്യയിലെ ഒരു പാര്‍ലമെന്റംഗമാണിപ്പോള്‍.
വാലന്റീനയുടെ സ്‌പേസ്‌യാത്രയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രണ്ട് സ്ത്രീ യാത്രികര്‍ ബഹിരാകാശത്തുണ്ടായിരുന്നു എന്നത് ആകസ്മികമായി. അമേരിക്കക്കാരിയായ കാരന്‍ ലുജീന്‍ നൈബെര്‍ഗും ചൈനീസ് യാത്രിക വാങ് യാപിംഗുമായിരുന്നു അവര്‍.
വാലന്റീന തെരഷ്‌കോവ |

സാലി റൈഡ് |
വാലന്റീന തെരഷ്‌കോവയ്ക്ക് റഷ്യയുടെ ആദരവ്... വീഡിയോ കാണാം
വാലന്റീനയുടെ സ്‌പേസ്‌യാത്രയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രണ്ട് സ്ത്രീ യാത്രികര്‍ ബഹിരാകാശത്തുണ്ടായിരുന്നു എന്നത് ആകസ്മികമായി. അമേരിക്കക്കാരിയായ കാരന്‍ ലുജീന്‍ നൈബെര്‍ഗും ചൈനീസ് യാത്രിക വാങ് യാപിംഗുമായിരുന്നു അവര്‍.
കാരന്‍ ലുജീന്‍ നൈബെര്‍ഗ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ വാലന്റീനയുടെ ആദ്യ സ്‌പേസ് യാത്രയുടെ 50-ാം വാര്‍ഷികമാഘോഷിച്ചപ്പോള്‍... വീഡിയോ
No comments:
Post a Comment