BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 24 May 2013

എണ്‍പതാം വയസ്സില്‍ എവറസ്റ്റിന് മുകളില്‍!!!


നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഏത് വന്‍ പ്രതിബന്ധവും കീഴടങ്ങുമെന്നതിന് ഇതാ ഒരു പുതിയ ദൃഷ്്ടാന്തം! തന്റെ എണ്‍പതാം വയസ്സില്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനുമുകളില്‍ കാലുകുത്തിക്കൊണ്ട് ജപ്പാന്‍കാരന്‍ യുയിച്ചിറോ മിയുറ ചരിത്രം തിരുത്തിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ മകനും ആറ് നേപ്പാളി ഷെര്‍പ്പകളും ഒപ്പമുണ്ടായിരുന്നു.
യുയിച്ചിറോ മിയുറ
 ഇതിനു മുന്‍പ് തന്റെ എഴുപതാം വയസ്സിലും പിന്നീട് എഴുപത്തഞ്ചാം വയസ്സിലും എവറസ്റ്റിനെ കീഴടക്കിയ ചരിത്രമുണ്ട് ഈ തളരാത്ത പോരാളിക്ക്. സ്‌കീയിംഗ് എന്ന കായികവിനോദത്തിലും ഇദ്ദേഹം മുടിചൂടാമന്നനായിരുന്നു. ഒരുകാലത്ത് സ്പീഡ് സ്‌കീയിംഗില്‍ ലോകറെക്കോഡും ഇദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു.അപകടത്തില്‍പ്പെട്ട് രംഗത്ത് നിന്ന് പിന്‍വാങ്ങുക യായിരുന്നു. പിന്നീട് പലപ്പോഴായി ഹൃദയശസ്ത്രക്രിയകള്‍ക്കും വിധേയനായിരുന്നു.
76-ാം വയസ്സില്‍ എവറസ്റ്റ് കീഴടക്കിയ നേപ്പാളുകാരനായ മിന്‍ ബഹാദൂര്‍ ഷെര്‍ചന്റെ പേരിലായിരുന്ന റെക്കോഡാണ് മിയുറ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

യുയിച്ചിറോ മിയുറ എവറസ്റ്റ് കൊടുമുടിയില്‍ - വീഡിയോ കാണുന്നതിനും സംഭാഷണം കേള്‍ക്കുന്നതിനും 
താഴെക്കാണുന്ന ചിത്രം ക്ലിക്ക് ചെയ്യുക.



മിന്‍ ബഹാദൂര്‍ ഷെര്‍ചന്‍
എന്നാല്‍ ഇപ്പോള്‍ 81 കഴിഞ്ഞ ഷെര്‍ച്ചന്‍ എവറസ്റ്റിലേക്കുള്ള തന്റെ പുതിയ ദൗത്യം ആരംഭിച്ചുകഴഞ്ഞ സ്ഥിതിക്ക് മിയുറയുടെ റെക്കോഡ് എത്രനാളത്തേയ്ക്ക് എന്നതാണ് ചോദ്യം!

No comments:

Post a Comment

Top News

Labour India