ഇംഗ്ലീഷ് ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറേ 2013ലെ ബിബിസി സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവാര്‍ഡിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ടെന്നീസ് താരമായ നാലാമത്തെ വിജയിയാണ് ഇദ്ദേഹം.
കഴിഞ്ഞ നീണ്ട 77 വര്‍ഷങ്ങളിലെ ഇംഗ്ലീഷുകാരനായ ഏക വിംബിള്‍ഡന്‍ ടെന്നീസ് ജേതാവാണ് സ്‌കോട്‌ലന്റില്‍ ജനിച്ച മറേ. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ്ണവും യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയവും നേടിയ മറേ ഈ നേട്ടം കൈവരിച്ച ഏക താരമാണ്. 2013ലായിരുന്നു വിംബിള്‍ഡന്‍ കിരീടനേട്ടം. ഇപ്പോള്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനം.
No comments:
Post a Comment