20-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്‍ കൊടിയിറങ്ങി. 2013 ജൂലൈ 3 മുതല്‍ 7 വരെ പൂനെയിലെ ബാലെവാടിയിലുള്ള ശ്രീ ശിവ് ഛത്രപതി സ്‌പോട്‌സ് കോംപ്ലക്‌സില്‍ അരങ്ങേറിയ ഏഷ്യന്‍ രാജ്യങ്ങളുടെ ഈ കായിക മേളയില്‍ 43 രാജ്യങ്ങളില്‍നിന്നുള്ള 580 കായികതാരങ്ങള്‍ അണിനിരന്നു. 1989 ന്യൂഡല്‍ഹി ഗെയിംസിനുശേഷം ഇത് രണ്ടാം തവണയായാണ് രാജ്യം ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്.
|
വികാസ് ഗൗഡ |
പതിവുപോലെ ചൈനീസ് താരങ്ങളുടെ ആധിപത്യത്തിനാണ് മേള സാക്ഷിയായത്. 16 സ്വര്‍ണമുള്‍പ്പടെ 27 മെഡലുകള്‍ നേടി ഏഷ്യയില്‍ തങ്ങള്‍ക്ക് എതിരാളികളില്ല എന്ന് ചൈന വീണ്ടും തെളിയിച്ചു. അഞ്ച് സ്വര്‍ണത്തോടെ ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തെത്തിയതായിരുന്നു വാര്‍ത്ത. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും മറ്റും കടം കൊണ്ട മധ്യ ദീര്‍ഘദൂര അത്‌ലറ്റുകളുമായി വന്ന് ബഹ്‌റൈന്‍ രംഗം കൈയടക്കുകയായിരുന്നു. ജപ്പാന്‍ നാല് സ്വര്‍ണ്ണത്തോടെ മൂന്നാമതുമെത്തി.
|
ടിന്റു ലൂക്ക, അനു മറിയം ജോസ്, നിര്‍മ്മല, പൂവമ്മ |
രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും പത്ത് വെങ്കലവുമുള്‍പ്പടെ 17 മെഡലുകള്‍ നേടി ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഡിസ്‌ക്കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 4 X 400 മീറ്റര്‍ റിലേയില്‍ നിര്‍മ്മല, ടിന്റു ലൂക്ക, അനു മറിയം ജോസ്, പൂവമ്മ എന്നിവര്‍ ഉള്‍പ്പെട്ട ടീമുമാണ് സ്വര്‍ണ്ണം നേടിയത്. റിലേ ടീമിലെ മലയാളി താരങ്ങളായ ടിന്റുവിന്റേയും അനു മറിയത്തിന്റെയും പ്രകടനം വിജയത്തില്‍ നിര്‍ണ്ണായകമായി. കൂടാതെ മലയാളി താരങ്ങളായ രഞ്ജിത്ത് മഹേശ്വരി ട്രിപ്പിള്‍ ജംപിലും ജിതിന്‍ തോമസ് ഹൈ ജംപിലും വെള്ളി മെഡലുകളും നേടി.
|
രഞ്ജിത്ത് മഹേശ്വരി |
No comments:
Post a Comment