കോഴിക്കോട് പുതിയറയിലെ പൊറ്റെക്കാട്ടുവീട്ടില്‍ 1913 മാര്‍ച്ച്
14-ാം തീയതിയാണ് ശങ്കരന്‍കുട്ടി എന്ന എസ്.കെ. പൊറ്റെക്കാട് ജനിച്ചത്.
കുഞ്ഞിരാമന്‍ മാസ്‌റ്ററുടെയും കുട്ടൂലി അമ്മയുടെയും മകനായി. തീര്‍ത്ഥാടന
യാത്രാവിവരണം മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സഞ്ചാരസാഹിത്യശാഖയെ പൊറ്റെക്കാട്
മോചിപ്പിച്ച് സ്വതന്ത്ര സാഹിത്യശാഖയാക്കി. 1938 മുതല്‍ അദ്ദേഹം
യാത്രാവിവരണമെഴുതിത്തുടങ്ങി. 1949 ലായിരുന്നു ആദ്യ വിദേശയാത്ര. പ്രധാന
യാത്രാവിവരണങ്ങള്‍: ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടില്‍, കാശ്‌മീര്‍,
പാതിരാസൂര്യന്റെ നാട്ടില്‍, ഇന്നത്തെ യൂറോപ്പ്, സിംഹഭൂമി (രണ്ടുഭാഗം), ബൊഹീമിയന്‍
ചിത്രങ്ങള്‍, മലയാനാടുകളില്‍, നൈല്‍ ഡയറി, സോവിയറ്റ് ഡയറി, ഇന്‍ഡോനേഷ്യന്‍ ഡയറി,
ക്ലിയോപാട്രയുടെ നാട്ടില്‍, കെയ്‌റോ കത്തുകള്‍, ലണ്ടന്‍ നോട്ട്‌ബുക്ക്. 1939 ല്‍
കേരള കൗമുദിയിലാണ് പൊറ്റെക്കാടിന്റെ ആദ്യനോവല്‍ നാടന്‍പ്രേമം ഖണ്‌ഡശ്ശ
അച്ചടിച്ചുവരുന്നത്. പ്രധാന നോവലുകള്‍ : മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, ഒരു
തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ. പ്രധാന ചെറുകഥകള്‍ :രാജമല്ലി, പുള്ളിമാന്‍,
നിശാഗന്‌ധി, മേഘമാല, പത്‌മ രാഗം, ഇന്ദ്രനീലം, പ്രേതഭൂമി, രംഗമണ്‌ഡപം, യവനികയ്‌ക്കു
പിന്നില്‍, ഹിമവാഹിനി, വനകൗമുദി, ചന്ദ്രകാന്തം, കനകാംബരം, അന്തര്‍വാഹിനി, ഏഴിലംപാല,
കാട്ടുചെമ്പകം. പ്രേമശില്‌പി, സഞ്ചാരിയുടെ ഗീതങ്ങള്‍ എന്നീ കവിതാസമാഹാരങ്ങളും
അദ്ദേഹത്തിന്റേതായുണ്ട്. 1962 ല്‍ പാര്‍ലമെന്റംഗമായി. 1982 ആഗസ്‌റ്റ് 6ന്
അന്തരിച്ചു.
No comments:
Post a Comment