BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday 15 March 2013

കാന്‍സറിനെ തോല്‌പിക്കാന്‍ കയ്‌പ്പക്ക...!


രോഗ്യമുള്ള ഒരുകോശത്തില്‍ കടക്കുന്ന കാന്‍സര്‍ വൈറസ്‌ ഉടന്‍ തന്നെ ആ കോശത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ വൈറസ്‌ അതിനാവശ്യമായ സാഹചര്യങ്ങള്‍ കോശത്തിനുള്ളില്‍ ഉണ്ടാക്കുന്നു. കോശത്തിന്‌ ഊര്‍ജം ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയാല്‍ കോശം നശിക്കുകയും ഒപ്പം വൈറസിന്റെ പ്രവര്‍ത്തനം തടയപ്പെടുകയും ചെയ്യും.

കയ്‌പ്പക്ക അഥവാ പാവയ്‌ക്ക പിഴിഞ്ഞുണ്ടാക്കുന്ന നീരിന്‌ കോശത്തിന്റെ ഗ്ലൂക്കോസ്‌ വിനിയോഗ പ്രക്രിയയില്‍ ഇടപെട്ട്‌ അതിനെ തടസ്സപ്പെടുത്താന്‍ കഴിയും. ഇങ്ങനെ ഊര്‍ജം ലഭിക്കാത്ത കാന്‍സര്‍ കോശങ്ങള്‍ നശിക്കാനിടയാകുന്നു.
ആഗ്നേയഗ്രന്ഥിയുടെ കാന്‍സര്‍ ബാധിച്ച എലികള്‍ക്ക്‌ പാവയ്‌ക്കാനീര്‌ കൊടുത്ത്‌ ശാസ്‌ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തി. ഇവയില്‍ കാന്‍സര്‍ ബാധ വര്‍ധിക്കുന്നതിനുള്ള സാധ്യത സാധാരണ എലികളിലേതിനേക്കാള്‍ 60 ശതമാനം കുറവുള്ളതായാണ്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌.


Bitter gourd and cancer of the pancreas
A virus that enters a healthy live cell takes control of the metabolism of the cell and begins cellular activities to its own advantage.  This process can be blocked, if the cell is prevented from producing energy, which will disable virus to thrive in the cell. 
Bitter gourd juice can interfere with the glucose metabolism in the cell.  This will starve the cell of energy and kill the affected pancreatic cancer cells.  
Mouse models of pancreatic cancer were fed with bitter gourd juice.  They were 60% less likely to develop the disease than other mice that were not given the juice. 

Thursday 14 March 2013

പോപ് ഫ്രാന്‍സിസ് : ജനങ്ങളുടെ മാര്‍പ്പാപ്പ

റോമന്‍ കാത്തലിക് ജനതയുടെ പരമാചാര്യനായി അര്‍ജന്റീനിയന്‍ കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ(76) തെരഞ്ഞെടുക്കപ്പെട്ടു. 266-ാത്തെ മാര്‍പ്പാപ്പയാണിദ്ദേഹം. ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പോപ് എന്ന നിലയില്‍ നിരവധി പ്രത്യേകതകള്‍ ഇദ്ദേഹത്തിനവകാശപ്പെടാം. ആധുനിക കാലഘട്ടത്തില്‍ യൂറോപ്പിനു പുറത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പോപ് ആണിദ്ദേഹം. ആദ്യ തെക്കന്‍ അമേരിക്കന്‍ പോപും ഈ പദവിയിലെത്തുന്ന ആദ്യ ജെസ്യൂട്ട് സഭാ പ്രതിനിധിയും ഇദ്ദേഹം തന്നെ. കൂടാതെ സെന്റ് ഫ്രാന്‍സിസ് അസീസി എന്ന നാമം സ്വീകരിച്ച ആദ്യ പോപും ഇദ്ദേഹമാണ്. മാര്‍പ്പാപ്പയായശേഷം ആദ്യത്തെ പൊതുജനസമ്പര്‍ക്കത്തില്‍ത്തന്നെ പോപ് ഫ്രാന്‍സിസ് പരമ്പരാഗത രീതികളെ മാറ്റിമറിച്ചു. ജനങ്ങളെ ആശീര്‍വദിക്കുന്നതിനു പകരം തനിക്കുവേണ്ടി പ്രവര്‍ത്ഥിക്കുവാന്‍  ജനങ്ങളോട് ആവശ്യപ്പെടുകയാണ് ഇദ്ദേഹം ചെയ്തത്. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മറ്റു കര്‍ദിനാള്‍മാരില്‍നിന്നും ഉയര്‍ന്ന പീഠത്തില്‍ നില്‍ക്കാന്‍ ഇദ്ദേഹം വിസമ്മതിച്ചു.
ഇറ്റലിയില്‍നിന്നും കുടിയേറിയ റെയില്‍വേ ജോലിക്കാരനായിരുന്ന മാരിയോ ജോസ് ബെര്‍ഗോളിയോയുടെയും വീട്ടമ്മയായിരുന്ന റെജീന മരിയ സിവോറിയുടെയും മകനായി 1936 ഡിസംബര്‍ 17 ന് ബ്യൂണസ് അയേഴ്‌സില്‍ ജനിച്ചു. 1958 മാര്‍ച്ച് 11ന് ഈശോസഭയില്‍ അംഗമായി.  1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 1973 മുതല്‍ 1979 വരെ അര്‍ജന്റീനയുടെ ജെസ്യൂട്ട് പ്രൊവിന്‍ഷലായി സേവനമനുഷ്ഠിച്ചു.  ബ്യൂണസ് അയേഴ്‌സിന്റെ സഹായമെത്രാനായി 1992ല്‍ നിയമിതനായി. 1998 ഫെബ്രുവരി 28ന് ഇതേ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2001 ഫെബ്രുവരി 21ന് ഇദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തി.
പുതിയ മാര്‍പ്പാപ്പയ്ക്ക് സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളറിയാം. ലളിതജീവിതമാണദ്ദേഹത്തിന്റെ മുഖമുദ്ര. സമൂഹത്തിലെ പാവപ്പെട്ടവരോട് സഹാനുഭൂതി പുലര്‍ത്തുമ്പോഴും ലിബറേഷന്‍ തിയോളജി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരോഹിതര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിലും മറ്റും ഇടപെടാന്‍ സാധ്യത നല്‍കുന്ന ദൈവശവസ്ത്രത്തോട് അനുഭാവം പുലര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.



Pope Francis I, A Pope of the People

Cardinal Jorge Mario Bergoglio (76) from Argentina was elected the 266th Pope of Roman Catholic Church on 13 March, 2013.  He was the former Archbishop of Buenos Aires.  He has several firsts as a Pontiff.  He is the first non - European Pope in the modern era, the first South American  Pope, the first Jesuit to be a Pope and the first Pontiff to adopt the name of  St. Francis Assisi. The new Pope also broke with the tradition in his first public act of facing the 150,000 people packed in the
St. Peter’s square. Instead of blessing the crowd first, he asked them to pray for him. The Pontiff  broke with another tradition by refusing to use a platform to elevate himself above the Cardinals surrounding him while being introduced as the new Pope.
He was born on Dec. 17, 1936 in Buenos Aires to an Italian immigrant father  who worked in the railways and his wife Regina Maria Sivori, a housewife. He entered the Society of Jesus on 11 March, 1958 and was ordained as a priest on 13 December, 1969. He served as the Jesuit Provincial for Argentina from 1973 to 1979. He was named Auxiliary Bishop of Buenos Aires in 1992, and became the  Archbishop of the same diocese on 28 February 1998. John Paul II made him a Cardinal on 21 February, 2001.
He speaks Spanish, Italian and German. He leads a very simple life. He is considered a conservative with regard to abortion and same-sex marriage. Although he is pro-poor, he is against promoting Liberation Theology that encourages priests to engage in political activism.

Wednesday 13 March 2013

ചൊവ്വയില്‍ ജീവന്‍ നിലനിന്നതിന് ഒരു പുതിയ തെളിവ് കൂടി ലഭിച്ചു

ചൊവ്വാഗ്രഹത്തില്‍ പ്രാചീനകാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ   റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി നടത്തിയ ശിലാപരിശോധനയിലാണ് പുതിയ തെളിവ് കിട്ടിയത്.
ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തിലെ ഒരു പാറ തുറന്ന് പൊടി ശേഖരിച്ചു ആ പാറപ്പൊടി പരിശോധിച്ചപ്പോള്‍, അതില്‍ കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമുള്ളതായി കണ്ടു. ഇത് വളരെ നിര്‍ണായകമായി ഗവേഷകര്‍ കരുതുന്നു. 
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചില പ്രദേശങ്ങളിലെങ്കിലും ജീവന് അനുകൂലമായി സാഹചര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യമെന്ന് നാസ ഗവേഷകര്‍ പറയുന്നു. 
ഒരുകാലത്ത് ജലം അവിടെ ഉണ്ടായിരുന്നതിന്റെ വ്യക്തമായ സൂചനയാണ് കളിമണ്ണ് ധാതുക്കളുടെ സാന്നിധ്യം. തീര്‍ച്ചയായും ഇതു ജീവന് അനുകൂലമായ സാഹചര്യമാണ് .


Life on Mars... New evidences...
A new proof of life that existed on Mars, though minute in form, has been discovered. It was uncovered by NASA’s Curiosity Rover exploring the Martian rocks. The examination of powder drilled from a Martian rock revealed that it contained water-bearing minerals like clay. Scientists consider this as a decisive discovery. According to the researchers, the presence of clay minerals is a vital proof regarding the favourable conditions for life that existed at certain parts of Mars billions of years ago. The existence of past water increases the possibilities of life on that planet.

കൊച്ചി ബിനാലെ. എന്താണ്‌ `ബിനാലെ'?

കലയുടെ അന്താരാഷ്‌ട്ര സങ്കല്‌പങ്ങള്‍ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ കൊച്ചി ബിനാലെ. രാജ്യാന്തര പ്രശസ്‌തരായ നിരവധി കലാകാരന്മാരുടെ പുതിയ കലാ സൃഷ്ടികള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും ഈ രംഗത്തെ അനന്തമായ സാധ്യതകള്‍ മനസ്സിലാക്കുന്നതിനും നമ്മുടെ കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും അവസരമുണ്ടാക്കി എന്നതാണ്‌ ഇതിന്റെ പ്രാധാന്യമായി എടുത്തു പറയേണ്ടത്‌. 

ലക്ഷക്കണക്കിന്‌ സന്ദര്‍ശകരാണ്‌ കൊച്ചിയിലെ വിവിധ വേദികളിലായി അരങ്ങേറിയ ബിനാലെ വേദികളില്‍ കയറിയിറങ്ങിയത്‌.
ഇനി എന്താണ്‌ `ബിനാലെ'?
ഇതൊരു ഇറ്റാലിയന്‍ വാക്കാണ്‌ - Biennale. `രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്നത്‌' എന്നര്‍ത്ഥം. 1895 ല്‍ വെനീസില്‍ സംഘടിപ്പിക്കപ്പെട്ട വെനീസ്‌ ബിനാലെ എന്ന കലാപ്രദര്‍ശനത്തോടെയാണ്‌ `ബിനാലെ' എന്ന വാക്ക്‌ പ്രചാരത്തിലായത്‌. 

Tuesday 12 March 2013

സൂര്യനു താവളമൊരുക്കി കൊച്ചി വിമാനത്താവളം

കൊച്ചി അന്താരാഷ്‌ട്ര വിമനത്താവളം സോളാര്‍ പവര്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 400 സോളാര്‍ പാനലുകള്‍ ടെര്‍മിനല്‍ കെട്ടിടങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത ആസ്ഥാനമായ വിക്രം സോളാര്‍ പ്രൈ. ലി. എന്ന കമ്പനിയാണ്‌ 98 ലക്ഷം രൂപ മുതല്‍മുടക്ക്‌ പ്രതീക്ഷിക്കുന്ന ഈ പ്രോജക്‌റ്റിന്റെ പിന്നില്‍. പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുകയും തുടര്‍ന്ന്‌ 10 വര്‍ഷത്തേക്ക്‌ അതിന്റെ സുഗമമായ നടത്തിപ്പും ആവശ്യമായ അറ്റകുറ്റപ്പണികളും കമ്പനി ഉറപ്പുവരുത്തും. ആകെ പദ്ധതി തുകയില്‍ 30 ലക്ഷം രൂപ കേന്ദ്ര സബ്‌സിഡി ഉണ്ട്‌ എന്നതിനാല്‍ ഏതാണ്ട്‌ 63 ലക്ഷം രൂപയേ എയര്‍പോര്‍ട്ട്‌ അധികൃതര്‍ക്ക്‌ മുടക്കുള്ളൂ. 100 കിലോവാട്ട്‌ ശേഷിയുള്ള ഒരു ബൃഹദ്‌ പദ്ധതിയുടെ ആദ്യഭാഗമാണ്‌ ഇപ്പോള്‍ പൂര്‍ത്തിയായിക്കുന്നത്‌.
ഇപ്പോള്‍ ദിനം പ്രതി 450 യൂണിറ്റ്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാനാവുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. വിമാനത്താവളത്തിലെ എയര്‍ കണ്ടീഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന്‌ ഈ വൈദ്യുതി ഉപയോഗപ്പെടുത്തുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. അധികമായുല്‌പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ഗ്രിഡിലേക്ക്‌ നല്‌കുവാനും സംവിധാനമൊരുക്കിയിട്ടുണ്ട്‌.


Cochin Airport to Port Solar Energy
Cochin International Airport Ltd’s initiative to utilise solar power will take off shortly. Installation of 400 solar panels have been completed and the project is in the final stages. 
The Rs 98 lakh project is being executed by Vikram Solar P Ltd, Kolkata. They are responsible for the supply and installation of panels and associated equipments, as well as for their maintenance.
The project has a subsidy of 30 per cent from the central government. Hence CIAL’s expenditure is only Rs 63 lakh. This is a pilot project of a huge scheme of 100 KW capacity. It has been estimated that nearly 450 units of electricity can be produced per day. Power from the solar panels will be used for the air conditioning plant of the airport. The surplus power will be connected to the grid of the Electricity Board.

ഉഹുറു കെനിയാറ്റ: കെനിയയുടെ പുതിയ പ്രസിഡന്റ്‌


ഫ്രിക്കന്‍ രാഷ്‌ട്രമായ കെനിയയുടെ പുതിയ പ്രസിഡന്റായി ഉഹുറു മ്യുഗായ്‌ കെനിയാറ്റ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥി റെയ്‌ല ഒഡിംഗയ്‌ക്കെതിരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു കെനിയാറ്റയുടെ വിജയം. 
കെനിയയുടെ സ്ഥാപക പ്രസിഡന്റ്‌ ജോമോ കെനിയാറ്റയുടെ പുത്രന്‍ കൂടിയാണിദ്ദേഹം. `ഉഹുറു' എന്ന വാക്കിന്‌ കെനിയന്‍ ഭാഷയില്‍ (സ്വാഹിലി) `സ്വാതന്ത്ര്യം' എന്നാണര്‍ത്ഥം. കെനിയയിലെ പ്രബലമായ കികുയു ഗോത്രത്തില്‍പ്പെട്ട കെനിയാറ്റയ്‌ക്കെതിരെ ഗോത്രകലാപം ഇളക്കിവിട്ട്‌ അനേകം പേര്‍ കൊല്ലപ്പെടാനിടയാക്കിയതിന്‌ രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ കേസ്‌ നടക്കുന്നുണ്ട്‌.
2001ല്‍ പാര്‍ലമെന്റിലെത്തി. അന്നത്തെ പ്രസിഡന്റ്‌ മോയിയുടെ ആശീര്‍വാദത്തോടെ തരതമ്യേന പരിചയം കുറഞ്ഞയാളായിട്ടും കെനിയാറ്റ തദ്ദേശഭരണ മന്ത്രിയായി. 2008 മുതല്‍ കെനിയയുടെ ഡപ്യൂട്ടി പ്രൈം മിനിസ്‌റ്ററായിരുന്നു. ഇതേ പദവിയിലിരിക്കെ 2009 മുതല്‍ 2012 വരെ ഫിനാന്‍സ്‌ മിനിസ്‌റ്ററുടെ പദവിയും വഹിച്ചു. രാജ്യാന്തര കോടതിയില്‍ കേസ്‌ വന്നതോടെ 2012 ജനുവരിയില്‍ ധനകാര്യ മന്ത്രിപദത്തില്‍ നിന്ന്‌ രാജിവച്ചു.

Uhuru Kenyatta: the new Kenyan President
Uhuru Kenyatta has won the presidential election in the African nation Kenya. He defeated his opponent Raila Odinga with a narrow margin. He is also the son of Kenya’s founding President, Jomo Kenyatta. The word ‘Uhuru’ in Swahili language means ‘freedom’.
A case is going on in the International Criminal Court (ICC) against Kenyatta who belongs to the Kikuyu tribe, for instigating and financing tribal violence in which over thousands died.
He entered the Parliament in 2001. Despite of his inexperience, Kenyatta became minister for local government, under the blessings of the then President Moi. Since 2008 he served as the Deputy Prime minister of Kenya. At the same time, he held the post of the Finance minister from 2009 to 2012. It was when the suit was filed against him in the ICC that he resigned from the post of  the Finance minister. 

Republic of Kenya
Legislature
-National Assembly
Independence
 - from the United Kingdom-12 December 1963 
 - Republic declared-12 December 1964 
Area 
- Total 581,309 km2 (47th) 224,080 sq mi 
 - Water (%) 2.3
Population
 - 2013 estimate-43,500,000 (31st)
 - 2009 census-38,610,097[2]
 - Density-67.2/km2 (140th)174.1/sq mi

Monday 11 March 2013

കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ചു


കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു.രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ആദ്യ കഥകളികലാകാരനും കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കുലപതിയുമായിരുന്നു ഇദ്ദേഹം.
അരനൂറ്റാണ്ടിലേറെക്കാലം കളിയരങ്ങിലെ പച്ച, കത്തി, വെള്ളത്താടി വേഷങ്ങളില്‍ നിറഞ്ഞുനിന്ന കലാകാരനാ യായിരുന്നു രാമന്‍കുട്ടിനായര്‍. കഥകളികലാകാരന്‍, കളിയാശാന്‍, കലാമണ്ഡലം പ്രിന്‍സിപ്പല്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ അദ്ദേഹം പാദമുദ്ര പതിപ്പിച്ചു.
പച്ചവേഷങ്ങളില്‍ 'കിര്‍മീരവധ'ത്തിലെ ധര്‍മപുത്രര്‍, 'കാലകേയവധ'ത്തിലെ അര്‍ജുനന്‍, കത്തിവേഷങ്ങളില്‍ 'ഉത്ഭവ'ത്തിലെ രാവണന്‍, 'ബാലിവിജയ'ത്തിലെ രാവണന്‍, ചെറിയ നരകാസുരന്‍, ശിശുപാലന്‍, ദുര്യോധനന്‍, കീചകന്‍, വെള്ളത്താടിയില്‍ ഹനുമാന്‍, കറുത്ത താടിയില്‍ 'കിരാത'ത്തിലെ കാട്ടാളന്‍ തുടങ്ങിയ വേഷങ്ങളില്‍ അദ്വിതീയനായിരുന്നു രാമന്‍കുട്ടിനായര്‍.


ഓപ്പത്ത് നാരായണന്‍നായരുടെയും തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും മകനായി 1925 മെയ് 25 ന് ജനി ച്ചു. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. അമ്മയുടെ തണലിലാണ് വളര്‍ന്നത്.
പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഒളപ്പമണ്ണ മനയിലെ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴില്‍ കഥകളിയഭ്യസനം തുടങ്ങി. 13-ാം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി. കലാമണ്ഡലത്തില്‍ അധ്യാപകന്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ തസ്തികകളിലായി 50 വര്‍ഷത്തെ സേവനത്തിനുശേഷം 1985 ല്‍ വിരമിച്ചു. തുടര്‍ന്ന് കലാമണ്ഡലത്തില്‍ എക്‌സിക്യുട്ടീവ് ബോര്‍ഡംഗം, വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കളിയരങ്ങില്‍ ഇന്നുള്ള മിക്ക പ്രശസ്തരുടെയും ഗുരുനാഥനാണ്  ഇദ്ദേഹം.
മുപ്പതിലേറെ തവണ വിദേശപര്യടനം നടത്തി. 'തിരനോട്ടം' എന്ന പേരില്‍ ആത്മകഥയും രചിച്ചിട്ടുണ്ട്.
2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും 2000 ല്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു.
കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് (1974), കലാമണ്ഡലം സ്‌പെഷല്‍ അവാര്‍ഡ് (1984), കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (1987), മധ്യപ്രദേശിലെ കാളിദാസ സമ്മാന്‍ (1994), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നര്‍ത്തകചക്രവര്‍ത്തി അവാര്‍ഡ് (2003), കലാരത്‌നം അവാര്‍ഡ് (2003), മുംബൈ ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം (2004), കേന്ദ്ര സംഗീതനാടക അക്കാദമി രത്‌ന അവാര്‍ഡ് (2004) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.
ഭാര്യ: സരസ്വതിയമ്മ. മക്കള്‍: നാരായണന്‍കുട്ടി (ഏഷ്യാനെറ്റ്), അപ്പുക്കുട്ടന്‍ (കടമ്പഴിപ്പുറം ഹൈസ്‌കൂള്‍), വിജയലക്ഷ്മി.

സര്‍ക്കാര്‍ ജോലി വേണോ... മലയാളമറിയണം!

കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടുന്നതിന്‌ മലയാളം പരീക്ഷ പാസായിരിക്കണം എന്നത്‌ നിര്‍ബ്ബന്ധമാക്കുന്നു. മലയാളം ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി എസ്‌. എസ്‌. എല്‍. സി. യോ പ്ലസ്‌ ടുവോ വിജയിച്ചവരാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗത്തിന്‌ അപേക്ഷിക്കുവാന്‍ പാടുള്ളു എന്നതാണ്‌ പുതിയ തീരുമാനം.
ഭരണഭാഷ മലയാളമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ മലയാളം അറിയാതെ ഭരണപരമായ കാര്യങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ പറ്റാതെ വരും എന്നതിനാലാണിത്‌.
മലയാളം നിര്‍ബന്ധമായി പാഠ്യപദ്ധതിയില്‍ ഇല്ലാത്ത സിബിഎസ്‌ഇ ഐസിഎസ്‌ഇ പോലുളള സിലബസുകളില്‍ പഠിച്ചു വരുന്ന ആളുകള്‍ക്കായി പിഎസ്‌സി പത്താം ക്ലാസ്‌ നിലവാരത്തിലുള്ള പ്രത്യേക പരീക്ഷ നടത്തി യോഗ്യത ഉറപ്പു വരുത്തുകയും വേണം. ഇത്തരക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സ്ഥിരപ്പെടുത്തും മുന്‍പ്‌ ഈ യോഗ്യത പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ മലയാളം മിഷന്‍ നടത്തുന്ന ഡിപ്ലോമ പാസായാലും മതി. 

Top News

Labour India