BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday 1 November 2013

വാവ സുരേഷ്‌ ആനിമല്‍ പ്ലാനറ്റില്‍

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിനെ ഇനി ആനിമല്‍ പ്ലനറ്റ്‌ ചാനലില്‍ കാണാം. രാജവെമ്പാലയും മൂര്‍ഖനുമടക്കം ഉഗ്രവിഷമുള്ള പാമ്പുകളെ വെറും കൈ കൊണ്ട്‌ കൈകാര്യം ചെയ്യുന്ന വാവ സുരേഷ്‌ ലോകമെമ്പാടും അത്ഭുതമായിക്കഴിഞ്ഞു എന്നാണിത്‌ കാണിക്കുന്നത്‌.
തിരുവനന്തപുരത്തിനടുത്ത്‌ ചെറുവയ്‌ക്കല്‍ സ്വദേശിയായ വാവ, പാമ്പുകളോടൊത്തുള്ള തന്റെ ജീവിതാനുഭവങ്ങള്‍ പുസ്‌തകമാക്കിയിട്ടുണ്ട്‌. പേര്‌ `അയ്യോ പാമ്പ്‌'. നിരവധി തവണ പാമ്പുകടിയേറ്റ്‌ വാവയ്‌ക്ക്‌ ഇപ്പോള്‍ പാമ്പുവിഷത്തിനെതിരെ സ്വയം പ്രതിരോധം വളര്‍ന്നിട്ടുണ്ട്‌ എന്ന്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. സ്‌റ്റീവ്‌ ഇര്‍വിനെപ്പോലെ ഇനി വാവ സുരേഷിന്റെ പേരും ലോകമെമ്പാടുമുള്ള ആനിമല്‍ പ്ലനറ്റ്‌ ആരാധകരുടെ നാവിലുണ്ടാവും.
വാവ സുരേഷിനോടൊപ്പം ഒരു ദിനം... കാണുക 

സഫാരി ടെലിവിഷന്‍ ചാനലില്‍... ഞായറാഴ്‌ച (3-11-2013) വൈകുന്നേരം 7.30ന്‌.
യാത്രകള്‍ക്കും അറിവുകള്‍ക്കുമായി ഒരു ചാനല്‍ ആദ്യമായി ഒരിന്ത്യന്‍ ഭാഷയില്‍... സഫാരി
2013, നവംബര്‍ 1 മുതല്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നു. 

പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ ഇനി ഓര്‍മ്മ.

മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള മന്നാഡെ എന്ന പ്രഭോത് ചന്ദ്രഡെ, മലയാളത്തില്‍ ചെമ്മീനിലെ മാനസ മൈനേ വരൂവിന് പുറമെ പി.ജയചന്ദ്രനൊപ്പം നെല്ലിലെ ചെമ്പാ ചെമ്പാ എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് .
സ്വന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട മന്നാഡെ 1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. ഏതാണ്ട് മുവ്വായിരത്തോളം പാടുകള്‍ അദ്ദേഹം പാടി റെക്കോഡ് ചെയ്തു. 1971ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷനും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
1969, 71, വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിവന്നു. 1972ല്‍ മേര നാം ജോക്കറിലെ ഗാനത്തിന് ഫിലിംഫെയറിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും 2011ല്‍ ഫിലിംഫെയറിന്റെ ആജീവനാന്ത സേവനത്തിനുള്ള പുരസകാരവും ലഭിച്ചു. ഇതിന് പുറമെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്‌കര്‍ പുരസ്‌കാരവും കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വരലയയുടെ യേശുദാസ് അവാര്‍ഡും പശ്ചിമ സര്‍ക്കാരിന്റെ ബംഗ വിഭൂഷന്‍ അവാര്‍ഡും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കണ്ണൂര്‍ സ്വദേശിയായ പരേതയായ സലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.

Top News

Labour India