BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 22 January 2015

"20 മിനിറ്റ് നടത്തം അകാലമരണം ഒഴിവാക്കും"

  
വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും മറ്റുള്ളവരെ
അപേക്ഷിച്ച് അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം കൊണ്ട് അകാല മരണത്തില്‍ നിന്ന് രക്ഷപെടാമെന്ന് പുതിയ പഠനം. 



334,161 പുരുഷ
ന്മാരിലും സ്ത്രീകളിലുമായി 12 വര്‍ഷം കൊണ്ടാണ് കേംബ്രിഡ്ജ് സര്‍വകലാശാല മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പഠനം നടത്തിയത്. 




ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറവാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ എകെലണ്ട് പറയുന്നു. 2008ല്‍ മാത്രം യൂറോപ്പിലാകെ ഏഴു ലക്ഷത്തോളം ആളുകള്‍ വ്യായാമക്കുറവു കൊണ്ട് മരണമടഞ്ഞു എന്നാണ് കണക്ക്. 20 മിനിറ്റ് നടത്തം മരണ സാധ്യത കുറക്കുന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു.

Tuesday 20 January 2015

‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും’

‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ എന്നാണ് നെല്ലിക്കയെ കുറിച്ച് പറയുന്നത്. നെല്ലിക്കയുടെ മധുരം രുചിയില്‍ മാത്രമല്ല ഇതിന്റെ ഗുണഫലങ്ങളില്‍ കൂടിയുണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്. ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഔഷധമാണ് നെല്ലിക്ക.
ഏത് രീതിയില്‍ കഴിച്ചാലും ഗുണം എന്നതാണ് നെല്ലിക്കയുടെ പ്രത്യേകത. പച്ച നെല്ലിക്ക താത്പര്യമില്ലാത്തവര്‍ക്ക് ജ്യൂസായോ ചട്‌നിയാക്കിയോ നെല്ലിക്ക ഉപയോഗിക്കാം. നെല്ലിക്ക പൊടി തലയില്‍ തേച്ച് പിടിപ്പിക്കുന്നതും ഉത്തമമാണ്. ദിവസേനയുള്ള ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തണം.
വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക കാന്‍സറിനും ഹൃദ്രോഗത്തിനും മികച്ച പ്രതിരോധ മരുന്നാണ്.
ആന്റിഓക്‌സിഡന്റ്‌സ് ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക മുടി കൊഴിച്ചിലിനുള്ള മികച്ച മറുമരുന്നാണ്. അകാലനര തടയുന്നതിനൊപ്പം മുടിവളരുന്നതിനും നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്ക കഴിക്കുന്നതും തലയില്‍ തേച്ചുപിടിപ്പിക്കുന്നതും മുടിക്ക് നല്ല കറുപ്പു നിറവും വളര്‍ച്ചയും പ്രധാനം ചെയ്യുന്നു.
കാഴ്ച്ചശക്തി വര്‍ധിപ്പിക്കുന്നതിനും മികച്ച ഔഷധമാണ് നെല്ലിക്ക. കണ്ണിന്റെ ആരോഗ്യത്തിന് നെല്ലിക്ക കഴിക്കുന്നത് മികച്ച ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നാരടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.
പ്രമേഹ രോഗികള്‍ക്കുള്ള മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. ശരീരത്തിലെ ഇന്‍സുലില്‍ ഉത്പാദനം ഉത്തേജിപ്പിക്കുന്നത് വഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നു. കൊളസ്‌ട്രോളിനും മികച്ച പ്രതിവിധിയാണ് നെല്ലിക്ക.

Monday 19 January 2015

ഭക്ഷിക്കാവുന്ന വാട്ടര്‍ ബോട്ടിലുകള്‍ വരുന്നൂ...!

ലണ്ടന്‍: വെള്ളം കുടിച്ച ശേഷം കുപ്പി വലിച്ചെറിയുന്നത് ഇനി പഴങ്കഥ. 
ഉപയോഗത്തിന് ശേഷം തിന്നാന്‍ പറ്റുന്ന വാട്ടര്‍ ബോട്ടിലുകള്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു! ലണ്ടനിലെ ഒരു വിദ്യാര്‍ത്ഥിയാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുതകുന്ന തരത്തില്‍ ഭക്ഷിക്കാവുന്ന വെള്ളക്കുപ്പി വികസിപ്പിച്ചെടുത്തത്.


 ഊഹോ വാട്ടര്‍ ബോട്ടില്‍ കമ്പനിയില്‍ ജോലിചെയ്യുന്ന റോഡ്രിഗോ ഗാര്‍സിയ ഗോണ്‍സാലെസ് എന്ന വിദ്യാര്‍ത്ഥിയും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ സഹപാഠികളുമാണ് ഉപയോഗ ശേഷം കഴിക്കാവുന്ന തരത്തില്‍ വാട്ടര്‍ബോട്ടിലുകള്‍ വികസിപ്പിച്ചെടുത്തത്. ജെല്ലി ഫിഷിനെ പൊലെ തോന്നിപ്പിക്കുന്ന വാട്ടര്‍ബോട്ടില്‍ ഭക്ഷ്യയോഗ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണ്. ജ്യൂസുകള്‍ പ്രത്യേക കുമിളകളിലാക്കുന്ന പ്രശസ്ത സ്പാനിഷ് ഷെഫ് ഫെറന്‍ ആഡ്രിയയുടെ ആശയം പരീക്ഷിച്ചാണ് ഗോണ്‍സാലെസ് ഇത്തരമൊരു വാട്ടര്‍ബോട്ടില്‍ വികസിപ്പിച്ചെടുത്തത്. ഗോണ്‍സാലെസും സുഹൃത്തുക്കളും വെള്ളം ഐസ് ബോളാക്കിയ ശേഷം കാല്‍സ്യം ക്ലോറേഡ് ലായനിയില്‍ മുക്കി. അതോടെ ഐസ് ബോളിന് പുറമെ മാംസപ്പശ പൊലെ ഒരു പാളി രൂപപ്പെട്ടു. ശേഷം ഇത് ബ്രൗണ്‍ ആല്‍ഗകളുടെ ഒരു ലായനിയില്‍ മുക്കുകയും ചെയ്തതോടെ വെള്ളം ഗുളിക പോലെ ഒരു ആവരണത്തിനുള്ളിലാക്കുകയുമായിരുന്നു. ആല്‍ഗാ ലായനിയില്‍ ഐസ് ബോള്‍ കൂടുതല്‍ സമയം വെക്കുന്നത് ഐസ് ബോളിന്റെ പുറം തോടിന് ബലം വര്‍ദ്ധിപ്പിക്കുമത്രെ. ഗോണ്‍സാലസിന്റെ പരീക്ഷണം ഉഹോ കുപ്പിവെള്ള കമ്പനി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ചുവത്രെ. 
കൂടുതല്‍ പരിപൂര്‍ണത വരുത്തിയ ശേഷം ലോക വ്യാപകമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഏതായാലും ക്രഷ് ദി ബോട്ടില്‍ ആഫ്റ്റര്‍ യൂസ് എന്നതിന് പകരം കുടിവെള്ള ബോട്ടിലുകളില്‍ ഇനി മുതല്‍ ഈറ്റ് ദി ബോട്ടില്‍ ആഫ്റ്റര്‍ യൂസ് എന്ന് കുറിക്കുന്ന കാലം വിദൂരമല്ല.

Top News

Labour India