BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday 7 March 2014

ഹാര്‍വാര്‍ഡ് തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ( Harvard tops world university rankings)

ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തുടര്‍ച്ചയായി നാലാം തവണയും അമേരി ക്കയിലെ ഹാര്‍വാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ 150 രാജ്യങ്ങളില്‍നിന്നുള്ള യൂണി വേഴ്‌സിറ്റികളെ ഉള്‍പ്പെടുത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ നടത്തിയ ആഗോള റാങ്കിംഗിലാണ് ഹാര്‍വാര്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി മികവ് കാട്ടിയത്. അമേരിക്ക യിലെതന്നെ പ്രശസ്തങ്ങളായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (MIT), സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 


ലോകപ്രസിദ്ധങ്ങളായ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ലണ്ടനിലെ ഈ സര്‍വകലാശാലകളായിരുന്നു ദീര്‍ഘകാലം ലോകത്തിന്റെ നെറുകയില്‍ വിരാജിച്ചിരുന്നത്. ബ്രിട്ടണില്‍നിന്നുള്ള 10 സര്‍വകലാശാലകള്‍ മാത്രമാണ് ആദ്യ നൂറിലുള്ളതെന്നതും ശ്രദ്ധേയമായി.
ചൈനയില്‍നിന്നുള്ള രണ്ട് സര്‍വകലാശാലകള്‍ ആദ്യ നൂറില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഒരൊറ്റ സര്‍വകലാശാലപോലും ഇതിനടുത്തുപോലും എത്തിയില്ല. പഞ്ചാബ് സര്‍വ കലാശാലയും ഡല്‍ഹി, ഖരഗ്പൂര്‍, റൂര്‍ക്കി ഐഐറ്റികളും 200നും 400നും ഇടയില്‍ സ്ഥാനം കണ്ടെത്തിയെന്ന് മാത്രം ആശ്വസിക്കാം. 
ഹാര്‍വാര്‍ഡ്, ആദ്യ ഉന്നതവിദ്യാകേന്ദ്രം
1636ല്‍ സ്ഥാപിതമായ ഹാര്‍വാര്‍ഡ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഉന്നത വിദ്യാകേന്ദ്രമാണ്. ജോണ്‍ ഹാര്‍വാര്‍ഡ് എന്ന ഇംഗ്ലീവുകാരനായ പാസ്റ്ററിന്റെ പേരാണ് ഈ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിരിക്കുന്നത്.

Tuesday 4 March 2014

ഷീല ദീക്ഷിത് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ (Sheila Dikshit, new Kerala governor)

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നീണ്ട 15 വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിിരുന്ന് ചരിത്രം കുറിച്ച ഷീല ദീക്ഷിത് കേരളത്തിന്റെ ഗവര്‍ണറായി വരുന്നു. കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാ നൊരുങ്ങുന്ന ഒഴിവിലാണ് ഷീല ദീക്ഷിതിന്റെ വരവ്.  കേരളത്തിന്റെ 22-ാമത് ഗവര്‍ണറാണ് ഇവര്‍.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ പ്രതിഭാസമായ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഡല്‍ഹി ഭരണം നഷ്ടപ്പെട്ട ഷീല ദീക്ഷിത് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുക യാണിപ്പോള്‍. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോല്‍ക്കുകയായിരുന്നു ഷീല ദീക്ഷിത്. 
1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍തലയിലാണ് ഷീലയുടെ ജനനം. സ്‌കൂള്‍ കോളജ് വിദ്യാഭ്യാസം ഡല്‍ഹിയിലായിരുന്നു. ഉത്തര്‍പ്രദേശുകാരനായ ഐഎഎസ് ഓഫീസര്‍ പരേതനായ വിനോദ് ദീക്ഷിതായിരുന്നു ഭര്‍ത്താവ്. മകന്‍ സന്ദീപ് ദീക്ഷിത് എംപിയാണ്. മകള്‍ ലതിക സയ്യിദ്. 1986-89 കാലഘട്ടത്തില്‍ കേന്ദ്രമന്ത്രിയായിരുന്നു. വകുപ്പ് പാര്‍ലമെന്ററികാര്യം. ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌ക്കാരം 2008ല്‍ നേടിയത് ഷീല ദീക്ഷിതായിരുന്നു.

86-ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ലോകത്തിലെ ഏറ്റവും വലിയ സിനിമ പുരസ്‌ക്കാരമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. ഓസ്‌കര്‍ അവാര്‍ഡുകള്‍ അഥവാ അക്കാദമി അവാര്‍ഡുകള്‍. ഇപ്പോഴിതാ 86-ാമത്   ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടകഴിഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന അടിമത്തത്തിന്റെ ചരിത്രം പറഞ്ഞ '12 ഇയേഴ്‌സ് എ സ്ലേവ്' മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. ബ്രിട്ടീഷുകാരനായ സ്റ്റീവ് മക്ക്വീന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് കെനിയന്‍ വംശജയായ പുതുമുഖനടി ലുപിത ന്യോംഗോ നേടി. മികച്ച അഡാപ്റ്റീവ് തിരക്കഥയ്ക്കുള്ള ഓസ്‌കറും ഈ ചിത്രം നേടി. ജോണ്‍ റിഡ്‌ലിയാണ് തിരക്കഥയൊരുക്കിയത്.

മികച്ച സംവിധായകനുള്‍പ്പടെയുള്ള ഏഴ് പുരസ്‌ക്കാരങ്ങള്‍ നേടിയ 'ഗ്രാവിറ്റി' എന്ന ചിത്രമാണ് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഏറെ തിളങ്ങിയത്. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. മികച്ച സംവിധാ യകനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ ലാറ്റിനമേരിക്കക്കാരനാണിദ്ദേഹം. ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, വിഷ്വല്‍ ഇഫക്ട്, ഒറിജനല്‍ സ്‌കോര്‍ എന്നീ ഇനങ്ങളിലും 'ഗ്രാവിറ്റി' പുരസ്‌ക്കാരങ്ങള്‍ നേടി.

'ഡാലസ് ബയേഴ്‌സ് ക്ലബ്' എന്ന ചിത്രത്തില്‍ എയ്ഡ്‌സ് രോഗിയുടെ വേഷം അവിസ്മരണീയമാക്കിയ മാത്യു മക്കോണഹിയാണ് മികച്ച നടനുള്ള ഓസ്‌കര്‍ കരസ്ഥമാക്കിയത്. 'ബ്ലൂ ജാസ്മിന്‍' എന്ന ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ച കേയ്റ്റ് ബ്ലാഞ്ചെറ്റ് മികച്ച നടിയായി.

Top News

Labour India