
ആദ്യം ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റും പിന്നെ ഇന്ത്യയുടെ തന്നെ പൈലറ്റുമായിരുന്ന അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ വ്യോമയാന സര്‍വകലാശാല വരുന്നു. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സര്‍വകലാശാലയാണ് ഉത്തര്‍പ്രദേശില്‍ സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ് ബറേലിയില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച 'ദ രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ബില്‍ 2013' അടുത്തയിടെ രാജീവ് ഗാന്ധിയുടെ 69-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കെ. സി. വേണുഗോപാലാണ് ബില്ലവതരിപ്പിച്ചത്. ഇതുപ്രകാരം റായ് ബറേലിയിലെ ഫര്‍സാത്ഗഞ്ജ് എന്ന സ്ഥലത്തുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉടാന്‍ അക്കാദമിയോടനുബന്ധിച്ചുള്ള 26 ഏക്കര്‍ സ്ഥലത്താണ് സര്‍വകലാശാല ഉയരുക.
വിമാന പൈലറ്റുകളെയും എയര്‍ ക്രാഫ്റ്റ് എന്‍ജിനീയര്‍മരേയും കാബിന്‍ ക്രൂവിനേയും മറ്റും പരിശീലിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ഒന്നായിരിക്കും ഈ സര്‍വകലാശാല.
![]() |
രാജീവ് ഗാന്ധി പൈലറ്റായിരുന്നപ്പോള്‍ |
![]() |
രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും മക്കളായ രാഹുല്‍ പ്രിയങ്ക എന്നിവരോടൊപ്പം (ഒരു പഴയകാല ചിത്രം) |
No comments:
Post a Comment