BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Tuesday 25 June 2013

വണ്ടര്‍ വാലന്‍ഡ!

അമേരിക്കന്‍ സാഹസികന്‍ നിക്ക് വാലന്‍ഡ വീണ്ടും ലോകത്തെ അമ്പരപ്പിച്ചു. 1500 അടി ഉയരത്തില്‍ ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിന് കുറുകെ കെട്ടിയ ഇരുമ്പുവടത്തില്‍ 1400 അടി ദൂരമാണ് ഇദ്ദേഹം സാഹസികമായി നടന്നു കടന്നത്! മുന്‍പ് നയാഗ്രാ വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഇതുപോലെ ഇരുമ്പുവടത്തില്‍ നടന്നും നിക്ക് നമ്മെ ഞെട്ടിച്ചിട്ടുണ്ട്.
2013 ജൂണ്‍ 23നാണ് ലോകപ്രസിദ്ധമായ ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിനുമുകളിലൂടെ നിക്ക് നടന്നത്. താഴെ കൊളറാഡോ നദി. ചുറ്റും ശക്തിയായി വീശിയടിക്കുന്ന കാറ്റ്. ഇളകിയാടുന്ന ഉരുക്കുവടം. ഒന്നു പിഴച്ചാല്‍ 1500 അടി താഴ്ചയില്‍ വീണ് ചിതറും! എന്നാല്‍ അലറി വീഴുന്ന വന്യമായ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ കുറുകെ നടന്ന ഈ സാഹസികന് അതൊന്നും പ്രശ്‌നമായില്ല. 22 മിനിറ്റും 54 സെക്കന്‍ഡും കൊണ്ട് നിക്ക് ഗ്രാന്‍ഡ് കാന്യന്‍ കടന്നു, അതിസാഹസിക പ്രവൃത്തികളുടെ ചരിത്രത്താളുകളിലേക്ക് വിസ്മയകരമായ ഒരേടുകൂടി ചേര്‍ത്തുകൊണ്ട്.

2012 ജൂണ്‍ 15നായിരുന്നു നിക്ക് നയാഗ്രാ വെള്ളച്ചാട്ടത്തിന് കുറുകെ ഉരുക്കുവടത്തില്‍ നടന്നത്. ഇത്തരം സാഹസിക പ്രവര്‍ത്തികള്‍ക്ക് ഏഴ് ഗിന്നസ് റെക്കോഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്തരം സാഹസിക പ്രവൃത്തികള്‍ക്ക് പേരുകേട്ട കുടുബത്തില്‍നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്. 'ഫ്‌ളയിംഗ് വാലന്‍ഡാസ്' എന്ന സര്‍ക്കസ് കുടുംബമാാണിവരുടേത്. നിക്കിന്റെ ഒരു മുതുമുത്തച്ഛന്‍, കാള്‍ വാലന്‍ഡ, 73-ാം വയസ്സില്‍ ഇത്തരമൊരു പ്രകടനത്തിനിടെ അപകടത്തില്‍പെട്ട് മരണമടഞ്ഞിട്ടുണ്ട്.

കയറിലൂടെ നടപ്പ് മാത്രമല്ല ഈ വിദ്വാന്റെ പണി. ഉയരത്തില്‍ കെട്ടിയ വടത്തിലൂടെ സൈക്കിളോടിച്ചും സാഹസികത തെളിയിച്ചു ഈ അത്ഭുത മനുഷ്യന്‍. ആദ്യം 2008ലും പിന്നീട് 2010ലും ഇത്തരത്തില്‍ സൈക്കിള്‍ പ്രകടനം നടത്തി. രണ്ടാമത്തെ ശ്രമത്തില്‍ 260 അടി ഉയരത്തില്‍ കെട്ടിയ ഉരുക്കു വടത്തിലൂടെ സൈക്കിള്‍ സവാരി നടത്തി സ്വന്തം ഗിന്നസ് റെക്കോഡ് തിരുത്തി. ഇതും പോരാഞ്ഞ് 2011 ജൂണ്‍ 10ന് ഹെലിക്കോപ്റ്ററില്‍ 250 അടി ഇയരത്തില്‍ കയറില്‍ കടിച്ചുപിടിച്ച് തൂങ്ങിക്കിടന്ന് സഞ്ചരിച്ചും കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള സരസോട്ടയില്‍ 1979 ജനുവരി 24നാണ് നിക്ക് വാലന്‍ഡ ജനിച്ചത്.

No comments:

Post a Comment

Top News

Labour India