BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday 24 May 2013

നാഷണല്‍ ജോഗ്രഫി ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിജയം

ഇന്ത്യന്‍ വംശജനായ 12 വയസ്സുകാരന്‍ സാത്വിക് കാര്‍ണിക് അമേരിക്കയില്‍ നടന്ന ലോകപ്രശസ്തമായ നാഷണല്‍ ജോഗ്രഫി ബീ മത്സരത്തില്‍ വിജയിയായി. കര്‍ണാടകയില്‍നിന്ന് യു. എസില്‍ കുടിയേറിയ ഈ ഏഴാം ഗ്രേഡ് വിദ്യാര്‍ത്ഥി ഭൂമിശാസ്ത്രപരമായ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം പറഞ്ഞാണ് മത്സരത്തില്‍ വിജയം നേടിയത്! 
സാത്വിക് കാര്‍ണിക് മാതാപിതാക്കളോടും സഹോദരനോടുമൊപ്പം

ഭൂമധ്യത്തില്‍നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന മലയേത് എന്ന ചോദ്യത്തിന് ഇക്വഡോറിലെ ചിംബൊറാസോ എന്ന് ശരിയുത്തരം നല്‍കിയതോടെയാണ് സാത്വിക് വിജയപീഠം കയറിയത്. മത്സരത്തില്‍ ഫൈനലില്‍ പങ്കെടുത്ത പത്തുപേരില്‍ എട്ടും ഇന്ത്യന്‍ വംശജരായിരുന്നു എന്നത് പ്രത്യേകശ്രദ്ധ നേടി. പതിമൂന്നര ലക്ഷം രൂപ(25000 ഡോളര്‍), ഗാലപ്പഗോസ് ദ്വീപിലേക്ക് സൗജന്യയാത്ര, നാഷണല്‍ ജോഗ്രഫിക് സൊസൈറ്റിയില്‍ ആജീവനാന്ത അംഗത്വം എന്നിവയാണ് കാര്‍ണികിന്  സമ്മാനമായി ലഭിക്കുക. 
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും സാത്വികിന്റെ ജ്യേഷ്ഠസഹോദരന്‍ ഈ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.
അമേരിക്കയിലെ നോര്‍ഫോക്കില്‍ താമസിക്കുന്ന സാത്വിക്, കിംഗ് ഫിലിപ്പ് റീജണല്‍ മിഡില്‍ സ്‌കൂളില്‍ ഴാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ്.

No comments:

Post a Comment

Top News

Labour India