BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 18 April 2013

2012-ലെ ജ്ഞാനപീഠ പുരസ്‌കാരം തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജയ്ക്ക്

തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജ  2012-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായി. 86-കാരനായ റാവൂരി  37 കഥാസമാഹാരങ്ങളും 17 നോവലുകളും നാല് നാടകങ്ങളും അഞ്ച് റേഡിയോനാടകങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ബാലസാഹിത്യകൃതികളുടെയും രചയിതാവാണ്. ആറ് ലഘുനോവലുകളും അഞ്ച് കഥാസമാഹാരങ്ങളും ഇദ്ദേഹം കുട്ടികള്‍ക്കുവേണ്ടി എഴുതി. സിനിമാ വ്യവസായത്തിനുപിന്നിലെ ജീവിതങ്ങളുടെ കഥ പറയുന്ന 'പാകുഡു രാള്ളു' (ഉരുളന്‍ കല്ലുകള്‍) എന്ന നോവലാണ് റാവൂരിയുടെ മാസ്റ്റര്‍പീസ്. ജീവനസമരം, കാദംബരി, കൗമുദി, ഇന്‍പു തേര വേണുക തുടങ്ങിയവയാണ് ശ്രദ്ധേയകൃതികള്‍. പ്രസാദാത്മകമായ രചനാശൈലിയുടെ ഉടമയായ റാവൂരി, സാമൂഹിക പ്രതിബദ്ധതയോടെ മനുഷ്യനന്മ ലക്ഷ്യമാക്കി എഴുതിയ സാഹിത്യകാരനാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
ഏഴാംക്ലാസാണ് റാവൂരിയുടെ വിദ്യാഭ്യാസയോഗ്യത. എന്നാല്‍, അദ്ദേഹത്തിന്റെ പല രചനകളും ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളാണ്. റാവൂരിയുടെ കൃതികളെക്കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു.
ലോക്‌നായക് ഫൗണ്ടേഷന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, തെലുങ്ക് അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ പരിഷത് അവാര്‍ഡ്, രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു.

No comments:

Post a Comment

Top News

Labour India